ദേശീയപാതയില്‍ വാഹനത്തിന് മുകളില്‍ കയറി യുവാവിന്റെ അഭ്യാസപ്രകടനം; എട്ടിന്റെ പണികൊടുത്തത് പോലീസ്
ദേശീയ പാതയില്‍ വാഹനത്തിന് മുകളില്‍ കയറി യുവാവിന്റെ കസര്‍ത്ത്. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന എസ്‌യുവിയുടെ മുകളില്‍ കയറിയായിരുന്നു യുവാവിന്റെ അഭ്യാസം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലാണ് സംഭവം. വാഹനത്തിന് മുകളില്‍ സാഹസികമായി കയറിയിരിക്കുകയും നില്‍ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടി.
ഭാഗ്പത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ എന്‍എച്ച്9-ല്‍ വെച്ചാണ് വീഡിയോ എടുത്തത്. ഓടിക്കൊണ്ടിരിക്കുന്ന മഹീന്ദ്ര സ്‌കോര്‍പിയോയുടെ മുന്‍വാതിലുകള്‍ രണ്ടും തുറന്നിട്ടതിന് ശേഷം ഡ്രൈവിങ് സീറ്റിലിരുന്ന യുവാവ് വാഹനത്തിന് മുകളിലേക്ക് കയറുകയായിരുന്നു.
ബോണറ്റില്‍ ഇരുന്ന ഇയാൾ പിന്നീട് വാഹനത്തിന് മുകളില്‍ കയറി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. സ്‌കോര്‍പ്പിയോടൊപ്പം സഞ്ചരിക്കുന്ന മറ്റൊരു വാഹനത്തിലിരുന്നാണ് വീഡിയോ ചിത്രീകരിച്ചത്.
മോട്ടോര്‍ വാഹന നിയമ പ്രകാരം 28500 രൂപയാണ് യുവാവിന് പിഴയിട്ടത്. യുവാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് വാഹനം പിടിച്ചെടുത്തു. 30500 രൂപയുടെ പിഴയാണ് നൽകിയിരിക്കുന്നത്.
വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി
കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച സംഭവത്തിൽ നവവരനടക്കം ഏഴുപേരെ പിടികൂടി പോലീസ്. അഞ്ചു വാഹനങ്ങൾക്കും പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട് നാദാപുരം വളയത്ത് ആണ് സംഭവം നടന്നത്.(Dangerous driving; Seven people including the groom were arrested)
കഴിഞ്ഞ ദിവസം വിവാഹപ്പാര്‍ട്ടി നടുറോഡില്‍ നടത്തിയ വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
മറ്റുള്ള വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കി മൂന്ന് കിലോമീറ്റർ ദൂരം കാറുകളുടെ ഡോറില്‍ ഇരുന്നും, റോഡില്‍ പടക്കം പൊട്ടിച്ചും, പൂത്തിരി കത്തിച്ചുമായിരുന്നു ആഡംബര വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയിരുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. നാളെ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ പരിശോധിക്കും.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ നടപടിയെടുക്കാനാണ് നീക്കം. അപകടരമായി വാഹനം ഓടിച്ചതിന് ലൈസ്ൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിൽ സ്വീകരിക്കും.