ഹെഡ് ഫോൺ വച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് റെയിൽവേ ട്രാക്കിലിരുന്ന വിദ്യാർഥിക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. Young man met a tragic end in a train accident
20കാരനും ബി.ബി.എ വിദ്യാർഥിയുമായ മൻരാജ് തോമറാണ് മരിച്ചത്. മൻരാജിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു.
സംഭവ സ്ഥലത്തുതന്നെ യുവാവ് മരിച്ചു. ഹെഡ്ഫോൺ വച്ചതിനാൽ മൻരാജിന് ട്രെയിനിന്‍റെ ശബ്ദം കേൾക്കാൻ സാധിച്ചു കാണില്ലെന്നാണ് പ്രാഥമിക നിഗമനം.
മാതാപിതാക്കളുടെ ഏക മകനാണ് മൻരാജ്. മൻരാജ് ഫോണിൽ എന്തോ തിരയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.