web analytics

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരിക്ക്

കൊല്ലം: മദ്യലഹരിയിലുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. കൊല്ലം അഞ്ചാലുംമൂട്ടിലാണ് സംഭവം നടന്നത്. ചെമ്മക്കാട് സ്വദേശി അനിൽ കുമാർ (35) ആണ് കൊല്ലപ്പെട്ടത്. ​

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ധനീഷ് എന്നയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊലപാതകം നടത്തിയ അജിത്തിനെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം.

അ‍ഞ്ചാലുംമൂട് പനയം ക്ഷേത്രത്തിലെ വിളക്ക് മഹോത്സവം കാണാനെത്തിയതായിരുന്നു മൂവരും. തുടർന്ന് ഇവർ ചേർന്ന് മദ്യപിച്ചു. എന്നാൽ മദ്യലഹരിയിൽ വാക്കുതർക്കം ഉണ്ടാകുകയും പീന്നീട് അത് കൈയ്യാങ്കളിയിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു.

പരിക്കേറ്റ അനിൽകുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ ധനീഷിന്റെ നില ഗുരുതരമാണ്.

spot_imgspot_img
spot_imgspot_img

Latest news

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക്’ – മകൾ ഋതുമതിയായ സന്തോഷം പങ്കുവച്ച് അഞ്ജലി നായർ

‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക്’ – മകൾ ഋതുമതിയായ സന്തോഷം പങ്കുവച്ച് അഞ്ജലി...

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും സൗദിയുടെ സാമ്പത്തിക കരുത്തും...

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ കാലിഫോർണിയ: ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ...

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി...

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇന്ന് വിഴിഞ്ഞത്തേക്കും മറ്റ് രണ്ട്...

Related Articles

Popular Categories

spot_imgspot_img