എറണാകുളത്ത് നാലു വയസ്സുകാരിയെ അച്ഛൻ തട്ടിക്കൊണ്ടുപോയി; പരാതിയുമായി അമ്മ

എറണാകുളം: നാല് വയസുകാരിയെ അച്ഛൻ തട്ടിക്കൊണ്ടുപോയതായി പരാതി. എറണാകുളം നോർത്ത് പറവൂരിലാണ് സംഭവം. കുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കുട്ടിയുടെ അമ്മയുടെ വീട്ടിലെത്തിയ ഇയാൾ മുത്തശ്ശിയെ മ‍ർദ്ദിച്ച ശേഷം കുഞ്ഞുമായി കടന്നു കളയുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ‌ നോർത്ത് പറവൂർ പൊലീസിന് പരാതി നൽകി. ദമ്പതികൾ തമ്മിലുള്ള പ്രശ്നമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് വിവരം. കുടുംബപ്രശ്നങ്ങളെ തുടർന്ന് ദമ്പതികൾ അകന്നാണ് താമസിക്കുന്നത്. കുട്ടിയുടെ അമ്മ വിദേശത്താണ്. മുത്തിശ്ശിയാണ് കുഞ്ഞിനെ സംരക്ഷിച്ചിരുന്നത്. … Continue reading എറണാകുളത്ത് നാലു വയസ്സുകാരിയെ അച്ഛൻ തട്ടിക്കൊണ്ടുപോയി; പരാതിയുമായി അമ്മ