തിരുവനന്തപുരം കിളിമാനൂരിൽ മദ്യലഹരിയിൽ വയോധികനെ വെട്ടിക്കൊലപ്പെടുത്തി അയല്‍വാസി. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഇഷ്ടിക തൊഴിലാളിയായ പേടികുളം സ്വദേശി ബാബുരാജാണ്(67)കൊല്ലപ്പെട്ടത്.
സംഭവത്തില്‍ അയല്‍വാസി സുനില്‍കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.Young man killed his neighbor in Thiruvananthapuram
മദ്യലഹരിയിലാണ് സുനില്‍കുമാര്‍ ബാബുരാജിനെ വെട്ടിയതെന്ന് പൊലീസ് അറിയിച്ചു. വിദേശത്തായിരുന്ന സുനിൽകുമാർ അടുത്തിടെയാണ് നാട്ടിലെത്തിയത്. കഴുത്തിൽ വെട്ടേറ്റ വയോധികനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.