സമൂഹമാധ്യമ പ്രണയവും ചതികളും സാധാരണമാണ്. എന്നാൽ, അതിലെല്ലാം ആളുകൾ തമ്മിൽ കാണുകയോ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടാവുകയോ ചെയ്യാറുണ്ട്. എന്നാൽ, ഈ കഥ അപ്ലം വ്യത്യസ്തമാണ്. ഇൻസ്റ്റാഗ്രാം വഴി പ്രണയിച്ച് ഒടുവിൽ വിവാഹനിശ്ചയം വരെ കാര്യങ്ങളെത്തിയപ്പോഴാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. Young man falls for Instagram love scam
വിദേശത്തു ജോലി ചെയ്യുകയായിരുന്നു ജലന്ധർ സ്വദേശിയായ ദിലീപ് കുമാർ എന്ന യുവാവ്. ഇതിനിടെ, ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായി. മൂന്ന് വർഷത്തോളമായി പ്രണയത്തിലായെങ്കിലും ഫോൺ വിളികളിലൂടെ മാത്രമായിരുന്നു ബന്ധം. പ്രണയം വീട്ടുകാർ സമ്മതിച്ചതോടെ യുവാവ് നാട്ടിലെത്തി യുവതിയുടെ ‘ബന്ധുക്കളുമായി’ സംസാരിച്ചു.
ഒടുവിൽ വിവാഹ നിശ്ചയത്തിനായി തീരുമാനമെടുത്തു. നിശ്ചയത്തിനായി നൂറ്റി അൻപതോളം ബന്ധുക്കളുമായി ദിലീപ്കുമാർ ചടങ്ങിനെത്തിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. വധുവിന്റെ ആൾക്കാർ പറഞ്ഞ സ്ഥലം കണ്ടെത്താനായില്ല. ചടങ്ങു നടത്താമെന്നു പറഞ്ഞ ഓഡിറ്റോറിയവും കാണുന്നില്ല. ഇതോടെ സംശയമായി.
തുടർന്ന് വധുവിനെ വിളിച്ചപ്പോൾ ഉടനെ ബന്ധുക്കളെത്തുമെന്നും കാത്തു നിൽക്കാനും ആവശ്യപ്പെട്ടു. കാത്തിരുപ്പ് അഞ്ചു മണിക്കൂറോളം നീണ്ടെങ്കിലും ആരും വന്നില്ല. തുടർന്ന്പ്ര ദേശവാസികളോട് അന്വേഷിച്ചപ്പോഴാണ് ഇവർ പറഞ്ഞ തരത്തിൽ ഒരു സ്ഥലമോ ഓഡിറ്റോറിയമോ ഒന്നും ഇല്ലെന്നു അറിയുന്നത്. വധുവിന്റെ ബന്ധുക്കളും വ്യാജന്മാരായിരുന്നു. ഇനി എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് വരാനും ബന്ധുക്കളും.