മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അരുൺ (25) ആണ് മരിച്ചത്. മലപ്പുറം തിരൂരിൽ വെച്ചാണ് അപകടം നടന്നത്.(young man died after falling from a running train)
ഇന്നലെ രാത്രിയിലാണ് സംഭവം. ഷൊർണൂർ -കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ യുവാവ് പാളത്തിലേക്ക് വീഴുകയായിരുന്നു. ഷൊര്‍ണൂരിൽ നിന്ന് കോഴിക്കോടേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു അരുണ്‍.
തിരുന്നാവയ്ക്കും തിരൂരിനും ഇടയിലുള്ള സ്ഥലത്ത് വെച്ച് അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ആര്‍പിഎഫിനെ വിവരം അറിയിച്ചു. നാട്ടുകാരും ആര്‍പിഎഫും യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.