വയനാട്: പനമരത്ത് ആദിവാസി യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് ഉത്തരവിട്ടത്. വയനാട് ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല.(young man committed suicide in Wayanad; Human Rights Commission filed a case)
കേസിൽ പതിനഞ്ച് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംഭവത്തില്‍ ക്രൈംബ്രാഞ്ചും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് വയനാട് അഞ്ചുകുന്ന് സ്വദേശിയായ രതിന്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്.
തന്നെ പോക്സോ കേസില്‍ കുടുക്കിയതിന് ജീവനൊടുക്കുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ സഹോദരിക്ക് അയച്ചു നല്‍കിയ ശേഷമായിരുന്നു രതിന്റെ മരണം. ഒരു സുഹൃത്തിനെ വഴിയില്‍വെച്ച് കണ്ടുവെന്നും ഇത് കണ്ട പൊലീസ് തനിക്കെതിരെ പോക്സോ കേസ് എടുത്തുവെന്നും രതിന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.