web analytics

ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് അമ്മയ്ക്ക് വീഡിയോ; കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു

കോട്ടയം: ജോലിസമ്മര്‍ദ്ദം മൂലം യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന ജേക്കബ് തോമസ്(23) ആണ് മരിച്ചത്. യുവാവ് താമസിക്കുന്ന ഫ്‌ളാറ്റിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയിൽ കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ് ജേക്കബ് തോമസ്. ഈ സ്ഥാപനത്തിലെ ജോലിസമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നതായാണ് വിവരം.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ഇതുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം ജേക്കബ് തന്റെ അമ്മയ്ക്ക് അയച്ചു. ജോലിസമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്നാണ് ഈ വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.

ഡിഗ്രി പഠനം പൂർത്തിയായതിന് പിന്നാലെ കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് എന്‍ജിനിയറായി ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാൽ ഉറങ്ങാന്‍ പോലും സാധിക്കാത്ത രീതിയില്‍ ജോലി സമ്മര്‍ദ്ദം ജേക്കബ് നേരിട്ടിരുന്നതായാണ് കുടുംബം പറയുന്നത്. സംഭവത്തിൽ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

കണ്ണൂരിനെ നടുക്കി പോക്‌സോ പ്രതിയുടെ പരാക്രമം: ജില്ലാ ആശുപത്രിയിൽ ഡോക്ടറുടെ ക്യാബിൻ അടിച്ചുതകർത്തു;

കണ്ണൂർ: നിയമം നടപ്പിലാക്കേണ്ട ആശുപത്രി മുറ്റത്ത് പോലീസിനെ പോലും വെല്ലുവിളിച്ച് പോക്‌സോ...

ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ് നാളെ;

തിരുവനന്തപുരം: കോടീശ്വരനാകാൻ കൊതിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടി കേരള സംസ്ഥാന...

അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ പേരിലും തട്ടിപ്പ്; 100 ദിർഹം പോകാതിരിക്കാൻ ഇക്കാര്യം ശ്രദ്ധിക്കൂ

അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ പേരിലും തട്ടിപ്പ് അബുദാബി: അബുദാബിയിലെ ടോൾ സംവിധാനമായ...

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം; അംഗീകാരം നൽകി ബ്രിട്ടീഷ് പ്രഭുസഭ

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം ലണ്ടൻ:...

Related Articles

Popular Categories

spot_imgspot_img