കോഴിക്കോട്: ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ആണ് സംഭവം. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്.
ആക്രമണം നടത്തിയ സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് വൈകിട്ട് 5.30ഓടെ വീട്ടിൽ വെച്ചായിരുന്നു ആക്രമണം നടത്തിയത്.
ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് കൊണ്ട് വന്നാണ് അർജുൻ സഹോദരനെ ആക്രമിച്ചത്. വീട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് കൂടുതൽ ആക്രമണം നടക്കുന്നതിനു മുൻപ് അഭിനന്ദിനെ രക്ഷിക്കാനായത്.