web analytics

ഭാര്യയെ കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

ഭാര്യയെ കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വാതില്‍ തുറക്കാതെ വന്നതോടെ മുറ്റത്ത് ഉണ്ടായിരുന്ന ഇരുചക്രവാഹനത്തിന് തീയിടുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ. കോഴിക്കോട് കുണ്ടുങ്ങലില്‍ ആണ് സംഭവം.

പെട്രോളുമായി വന്ന ഭര്‍ത്താവ് നൗഷാദ് ആണ് അറസ്റ്റിലായത്. ഇയാൾ ലഹരി ഉപയോഗിച്ചാണ് ഭാര്യയോട് ക്രൂരത കാണിച്ചിരുന്നതെന്നും പരാതിയുണ്ട്. നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടെന്നാണ് ഭാര്യ ജാസ്മിന്‍ പോലീസില്‍ നല്‍കിയ മൊഴി.

നൗഷാദിന്റെയും ജാസ്മിന്റെയും രണ്ടാം വിവാഹമാണ്. രണ്ടാം വിവാഹത്തില്‍ ഇരുവര്‍ക്കും നാലുമാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. .

‘ഉറങ്ങാന്‍ സമ്മതിക്കാതെ മര്‍ദിക്കും. കത്തി എടുത്ത് ശരീരത്തില്‍ വരയ്ക്കും. ശ്വാസം മുട്ടിക്കും. ഞാന്‍ പിടയുമ്പോള്‍ വിടും. ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും’ ജാസ്മിന്‍ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച ജാസ്മിനെ കാണാന്‍ കോഴിക്കോട് കുണ്ടുങ്ങലെ വീട്ടിലേക്ക് അവരുടെ ഉമ്മയും ഉപ്പയും വന്നിരുന്നു. ഇതേത്തുടര്‍ന്നുള്ള വിരോധം വെച്ചാണ് നൗഷാദ് കൊലപാതകശ്രമം നടത്തിയതെന്നാണ്ഇവർ പറയുന്നത്.

മുഖത്തടക്കം അടിച്ചു പരിക്കേല്‍പ്പിച്ചു. കത്തി ഉപയോഗിച്ച് നെറ്റിയിലും പോറലേല്‍പ്പിച്ചു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ നൗഷാദ് വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ കയ്യില്‍ പെട്രോള്‍ നിറച്ച കുപ്പിയുണ്ടായിരുന്നു.

വാതിലില്‍ മുട്ടിയപ്പോള്‍ ഭയംകൊണ്ട് വാതില്‍ തുറന്നില്ല. ഒരുപാട് സമയം തുറക്കാതിരുന്നപ്പോള്‍ മുറ്റത്തുണ്ടായിരുന്ന ജാസ്മിന്റെ സഹോദരിയുടെ ഇരുചക്രവാഹനം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

ജാസ്മിന്‍ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ വെച്ച് കൂട്ടുകാര്‍ക്കൊപ്പം എടുത്ത ഫോട്ടോയെ ചൊല്ലിയാണ് നൗഷാദ് പ്രശ്‌നമുണ്ടാക്കി തുടങ്ങുന്നത്. അതിന്റെ പേരില്‍ പലപ്പോഴും കൊല്ലാന്‍ ശ്രമിച്ചെന്നും ജാസ്മിന്‍ പറയുന്നു.

കുറേദിവസമായി പ്രശ്ങ്ങള്‍ തുടങ്ങിയിട്ട്. ഉടന്‍ എല്ലാം ശരിയാകും എന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത് എന്നും ജാസ്മിന്‍ പറയുന്നു

നൗഷാദ് ലഹരി ഉപയോഗിക്കാറുണ്ടെന്നും മകളോട് ചെയ്തത് വലിയ ക്രൂരതയാണ് ചെയ്യുന്നതെന്നും ജാസ്മിന്റെ രക്ഷിതാക്കളും പറയുന്നുണ്ട്. ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍, നരഹത്യാശ്രമം തുടങ്ങി അഞ്ചു വകുപ്പുകള്‍ ചേര്‍ത്താണ് നൗഷാദിനെതിരെ ചെമ്മങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മജിസ്‌ട്രേറ്റ് മുന്‍പില്‍ ഹാജരാക്കിയ പ്രതി നൗഷാദിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ശേഷം പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

കുട്ടി ഒപ്പം കിടക്കുന്നത് ശല്യമായി; കൊച്ചിയിൽ കുഞ്ഞിനെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ച് അമ്മയും ആൺസുഹൃത്തും

കൊച്ചിയിൽ കുഞ്ഞിനെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ച് അമ്മയും ആൺസുഹൃത്തും കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ...

ഓഹരി വിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്; സ്വർണവില കുത്തനെ ഇടിയുന്നു

ഓഹരി വിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്; സ്വർണവില കുത്തനെ ഇടിയുന്നു കൊച്ചി ∙ സംസ്ഥാനത്തെ...

ശിശുദിനത്തിൽ താമസിച്ചെത്തിയതിന് ‘ശിക്ഷ’; ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം – സ്കൂളിനെതിരെ വ്യാപക പ്രതിഷേധം

മുംബൈ: ശിശുദിനാഘോഷത്തിനായി സ്‌കൂളിലേക്ക് വെറും പത്ത് മിനിറ്റ് വൈകി എത്തിയതിനെ തുടര്‍ന്ന്...

സ്ഥാനാർത്ഥികൾക്കൊപ്പം തിരക്കിലാണ് പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര

സ്ഥാനാർത്ഥികൾക്കൊപ്പം തിരക്കിലാണ് പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര കൊച്ചി ∙ തെരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img