ജി മെയിൽ പാസ്​വേഡ്‌ ആയി മൊബൈൽ നമ്പർ ആണോ സെറ്റ് ചെയ്തിരിക്കുന്നത് ? ഇന്നുതന്നെ മാറ്റിക്കോ കേട്ടോ, നല്ല കിടിലൻ പണി വരുന്നുണ്ട് !

ജി മെയിൽ പാസ്​വേഡ്‌ ആയി മൊബൈൽ നമ്പർ ആക്കിയവർ സൂക്ഷിക്കുക. സമൂഹമാധ്യമങ്ങളിലൂടെയും മറ്റു സൈറ്റുകളിലൂടെയും നിങ്ങളുടെ മൊബൈൽ നമ്പർ മനസ്സിലാക്കിയിട്ടുള്ള ഹാക്കർമാർ ജി മെയിൽ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ടു സ്റ്റെപ് വെരിഫിക്കേഷൻ കൊടുത്ത് അക്കൗണ്ടുകൾ സുരക്ഷിതമാക്കിയില്ലെങ്കിൽ പണനഷ്ടം ഉൾപ്പെടെ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. (You will lose your money if you set mobile number as Gmail password)

അരണാട്ടുകര ലാലൂർ റോഡിലെ യുവാവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത് ആമസോൺ ഇ കൊമേഴ്‌സ് ലിങ്കിൽ കയറി ടാസ്ക് പൂർത്തീകരിച്ചാൽ ലാഭം വാഗ്ദാനം ചെയ്തും ആയിരുന്നു ഇയാൾക്ക് 6.5 ലക്ഷം നഷ്ടമായി. വർക്ക് ഫ്രം ഹോം പരസ്യം കണ്ട് ടെലഗ്രാം ആപ്പിലൂടെ മറുപടി അയച്ച വടക്കേകാട് സ്വദേശിനിക്ക് പണം പോകാൻ കാരണം വിവിധ വെബ് സൈറ്റുകളിലെ ലിങ്കിലൂടെ ഹോട്ടൽ റിവ്യു കൊടുത്ത് റേറ്റിങ് കൂട്ടിയാൽ മതി എന്ന വാഗ്ദാനം വിശ്വസിച്ചതുകൊണ്ടാണ്. ഇവരുടെയും സഹോദരിയുടെയും അക്കൗണ്ടുകളിൽ നിന്നായി 11.6 ലക്ഷം രൂപ നഷ്ടമായി.

ചെറുതുരുത്തി സ്വദേശിനിയിൽനിന്ന് 2.5 ലക്ഷം കവർന്നത് രാജ്യാന്തര കുറിയർ സർവീസിന്റെ കസ്റ്റംസ് വിഭാഗത്തിൽ നിന്നാണെന്ന് അവകാശപ്പെട്ട ഹാക്കർമാർ ആയിരുന്നു. യുവതിക്ക് വന്ന പാഴ്സലിൽ ഡോളർ ഉണ്ടെന്നും ഇതിനു നികുതിയായി 2.5 ലക്ഷം അടച്ചില്ലെങ്കിൽ യുവതിക്ക് എതിരെ കേസ് വരുമെന്നും ആയിരുന്നു വിശ്വസിപ്പിച്ചത്. ഇത്തരത്തിൽ ഇരുപതിലധികം കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ക്കണമെന്ന് പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

Related Articles

Popular Categories

spot_imgspot_img