ഡോക്ടറെ വേദനിച്ചിട്ട് വയ്യാ… മൃഗാശുപത്രിയിൽ എത്തി പിൻഭാ​ഗത്തുള്ള മുറിവ് ഡോക്ടറെ കാണിച്ച് ചികിത്സ തേടിയ കുരങ്ങൻ; വീഡിയോ കാണാം

ബംഗളൂരു: കർണാടകയിൽ പരുക്കേറ്റ കുരങ്ങൻ മൃഗാശുപത്രിയിൽ എത്തി പിൻഭാ​ഗത്തുള്ള മുറിവ് ഡോക്ടറെ കാണിച്ച് ചികിത്സ തേടി.

ബാഗൽകോട്ട് ജില്ലയിലെ മൃഗാശുപത്രിയിലാണ് കൗതുകകരമായ സംഭവം നടന്നത്.

ഇതിന്‍റെ ദൃശ്യങ്ങളും വൈറലായി മാറിയിരിക്കുകയാണ്. ഇൽക്കൽ താലൂക്കിൽ ഗുഡൂരിലെ എസ്‌.സി വെറ്ററിനറി ആശുപത്രിയിലെത്തിയ കുരങ്ങ് ഡോക്ടറുടെ മുറിയിൽ ചാടിക്കയറിയ ശേഷം സീറ്റിൽ കിടന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അടുത്ത് എത്തിയപ്പോൾ കുരങ്ങ് വേദനയുള്ള പിൻഭാഗം കാണിച്ചുകൊടുത്തു.

കുരങ്ങിന്‍റെ പിൻഭാഗത്തിന് പരിക്കേറ്റിരുന്നെന്നും കുരങ്ങ് ഇത് ആംഗ്യം കാണിച്ചതായും വെറ്ററിനറി ഇൻസ്പെക്ടർ ഡോ. ജിജി ബില്ലോർ പറഞ്ഞു.

ഉടൻ തന്നെ ഡോക്ടർ ചികിത്സ തുടങ്ങി. ചികിത്സ കഴിഞ്ഞ് അൽപം വിശ്രമിച്ച ശേഷം വളരെ ശാന്തനായാണ് കുരങ്ങ് ആശുപത്രി വിട്ടതെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.

എന്നാൽഅപകടത്തിൽ പെടുമ്പോഴോ പരിക്കേൽക്കുമ്പോഴോ വന്യജീവികൾ മനുഷ്യന്‍റെ സഹായം തേടുന്നത് അപൂർവതയല്ലെന്ന് കർണാടക വെറ്ററിനറി സർവകലാശാല റിസർച് ഡയറക്ടർ ബി.വി. ശിവപ്രകാശ് പറഞ്ഞു.

പക്ഷെ, ഒരു കുരങ്ങ് മൃഗാശുപത്രിയിൽ കടന്ന് ചെന്ന് ഡോക്ടറുടെ അടുത്തെത്തി പരിക്കേറ്റ ഭാഗം കാണിക്കുന്നത് കൗതുകകരമാണ്. വന്യമൃഗങ്ങൾ സ്വായത്തമാക്കുന്ന ബുദ്ധിശക്തിയുടെ ഉദാഹരണമായി ഇത് കാണാമെന്നും അദ്ദേഹം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

പൂക്കച്ചവടക്കാരന് കുത്തേറ്റു

പൂക്കച്ചവടക്കാരന് കുത്തേറ്റു തിരുവനന്തപുരം: മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പൂക്കച്ചവടക്കാരന് കുത്തേറ്റു....

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

ശിൽപാ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ശിൽപാ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് മുംബൈ: വഞ്ചനാക്കേസിൽ ബോളിവുഡ് താരം ശിൽപാ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് 10...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

Related Articles

Popular Categories

spot_imgspot_img