കോഴിക്കോട്: അംഗനവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടിയിൽ പുഴുക്കളും പ്രാണികളും. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അപർണയ്‌ക്കാണ് അമൃതം പൊടിയിൽ നിന്ന് ജീവനുള്ള പുഴുക്കളെ കിട്ടിയത്.Worms and insects in Amrutham powder obtained from Anganwadi
ആറു മാസം പ്രായമുള്ള കുഞ്ഞിന് നൽകാനായി അമൃതം പൊടി കുറുക്കിയപ്പോഴാണ് പുഴുക്കൾ അമൃതയുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് അംഗൻവാടിയിൽ നിന്ന് ലഭിച്ച മറ്റ് പാക്കറ്റുകൾ പരിശോധിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ.
കക്കോടി പഞ്ചായത്തിലെ കാളത്തൂർ അംഗൻവാടിയിൽ നിന്നാണ് അമൃതം പൊടി ലഭിച്ചത്. 2024 മെയ് മാസത്തിൽ നിർമിച്ച പാക്കറ്റിന് മൂന്ന് മാസമാണ് കാലാവധി.