വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര വനിതാദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.

അമ്പതിൽപരം രാജ്യങ്ങളിൽ പ്രൊവിൻസുകളുള്ള വേൾഡ് മലയാളി കൗൺസിൽ സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. മുൻവിധികൾ മാറ്റിവച്ച് സ്വയം തീരുമാനമെടുത്ത് മുന്നേറാൻ വനിതകൾ പ്രാപ്തരാകണം എന്ന് മന്ത്രി പറഞ്ഞു.

ഫെബ്രുവരി 4 മുതൽ മാർച്ച്‌ 8 വരെ നടത്തിയ സ്ത്രീകളിലെ ക്യാൻസർ ബോധവൽക്കരണം കേരളത്തിൽ ചരിത്രപരമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചുവെന്നും ഈ കാലയളവിൽ 10 ലക്ഷം സ്ത്രീകൾ കാൻസർ പരിശോധനക്ക് തയ്യാറായി എന്നത് വൻ വിജയമാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു

അരൂർ എം എൽ എ യും പ്രശസ്ത ഗായികയുമായ ദലീമ ജോജോ ആശംസകൾ അർപ്പിക്കുകയും” മധുരം ജീവാമൃതബിന്ദു ” എന്ന ഗാനം ആലപിക്കുകയും ചെയ്തു.

ഗ്ലോബൽ വൈസ് ചെയർപേഴ്സൺ മേഴ്‌സി തടത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയും തിരുവനന്തപുരം പൂന്തുറ കേന്ദ്രീകരിച്ച്‌ വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറം നടത്തുന്ന ചാരിറ്റി പ്രവർത്തന ങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
പൂന്തുറ ചെറുരശ്മി സെന്റർ ഡയറക്ടർ സിസ്റ്റർ മേഴ്‌സി മാത്യു വനിതാ ദിന സന്ദേശം നൽകി.

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ലിംഗ സമത്വം എന്ന വിഷയത്തിൽ പ്രൊഫസർ അന്നക്കുട്ടി, ജീജ ജോയി വർഗീസ്,ശ്രീജ എന്നിവർ പങ്കെടുത്ത ചർച്ച പുത്തൻ ഉണർവേകി.

ഗ്ലോബൽ പ്രസിഡണ്ട്‌ ജോൺ മത്തായി, ഗ്ലോബൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്,വൈസ് പ്രസിഡണ്ട്‌ പിന്റോ കണ്ണംപള്ളി, വൈസ് ചെയർമാന്മാരായ ഗ്രിഗറി മേടയിൽ,കെ പി കൃഷ്ണകുമാർ,ട്രഷറർ ശശികുമാർ,യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ, പ്രസിഡണ്ട്‌ ജോളി പടയാട്ടിൽ, സെക്രട്ടറി ബാബു തോട്ടപ്പള്ളി,ട്രഷറർ ഷൈബു കൊച്ചിൻ, അമേരിക്കൻ റീജിയൻ പ്രസിഡണ്ട്‌ ജോൺസൺ തച്ചല്ലൂർ, ഗ്ലോബൽ വനിതാ ഫോറം പ്രസിഡണ്ട്‌ ഡോ. ലളിത മാത്യു, സെക്രട്ടറി സിന്ധു ഹരികൃഷ്ണൻ,വനിതാ ഫോറം ഇന്ത്യ റീജിയൻ പ്രഡിഡന്റ് അഡ്വ. ലൈല,
ഗ്ലോബൽ മെഡിക്കൽ ഫോറം പ്രസിഡന്റ്‌ ഡോ. ജിമ്മി മൊയ്‌ലാൻ,
മാധ്യമ പ്രവർത്തകനും ജർമ്മൻ പ്രോവിൻസ് പ്രസിഡന്റുമായ ജോസ് കുമ്പിളുവേലിൽ,ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്യൻ റീജിയൺ വൈസ് ചെയർമാൻ ബിജു വൈക്കം, ജോയിന്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു, അമേരിക്ക റീജിയൻ പ്രസിഡണ്ട്‌ ആലീസ് മഞ്ചേരി, സെക്രട്ടറി ആൻസി തലച്ചെല്ലൂർ, അയർലണ്ട് വനിതാ ഫോറം പ്രസിഡണ്ട്‌ ജൂഡി ബിനു, സെക്രട്ടറി രഞ്ജന മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ലിസ്സി ജോസഫ് പ്രാർഥനാ ഗാനം ആലപിച്ചു. സ്മിത ജോസഫ്,സുഷ പത്മനാഭൻ, ജൂലി കുര്യാക്കോസ്,അലീന മേരി,അസിൻ അന്ന, മരിയ, ശ്രേയ, ഗ്ലെസ്സി, ജിയ, ആൻസി, ബ്ലെസ്സി, ദേവിക തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നിക്കോൾ കാരുവള്ളിൽ അവതാരകയായിരുന്നു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ വനിതാ ഫോറം പ്രസിഡണ്ട്‌ ബ്ലെസി റ്റോം കല്ലറക്കൽ സ്വാഗതവും,ജർമ്മൻ വനിതാ ഫോറം സെക്രട്ടറി സരിത മനോജ്‌ നന്ദിയും പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

എൻഐആർഎഫ് റാങ്കിങ്: മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ്

എൻഐആർഎഫ് റാങ്കിങ് : മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ...

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

ഭീതിയിലാഴ്ത്തി ‘ന്യൂഡ് ഗാങ്

ഭീതിയിലാഴ്ത്തി 'ന്യൂഡ് ഗാങ് ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്ത്രീകളെ ഭീതിയിലാഴ്ത്തി 'ന്യൂഡ് ഗാങ്'. മീററ്റിലെ...

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

Related Articles

Popular Categories

spot_imgspot_img