web analytics

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പുരസ്കാരസമര്‍പ്പണം

മാഞ്ചസ്ററര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ സമ്മേളനം നടന്നു. യുകെയിലെ മാഞ്ചസ്റററിനടുത്തുള്ള സ്റേറാക്ഓണ്‍ട്രെന്‍ഡിലെ സ്റേറാണ്‍ ക്രൗണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ മെയ് 2,3,4 തീയതികളിലാണ് സമ്മേളനം നടന്നത്.

ചടങ്ങിൽ ആനന്ദ് ടിവി മാനേജിങ് ഡയറക്ടര്‍ എസ്. ശ്രീകുമാറിന് (യു കെ) സോഷ്യല്‍ മീഡിയ അവാര്‍ഡും, ഇംഗ്ളണ്ടിലെ മലയാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കുവാന്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ റോയി ജോസഫ് മാന്‍വെട്ടത്തിന് (യുകെ) സാമൂഹ്യ പ്രതിബദ്ധത അവാര്‍ഡും നല്‍കി.

കലാ, സാംസ്കാരിക, നാടക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് രാജു കുന്നക്കാട്ട് (അയര്‍ലണ്ട്), യൂറോപ്പിലെ മാധ്യമരംഗത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിന്റെയും, സംഗീത ആല്‍ബ രചനകളില്‍ 26 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അവാര്‍ഡും ജോസ് കുമ്പിളുവേലില്‍ (ജര്‍മ്മനി) എന്നിവരും ഏറ്റുവാങ്ങി.

അവാര്‍ഡ് ജേതാക്കളായ നാലുപേരെയും ജോളി തടത്തില്‍, ജോളി എം പടയാട്ടില്‍, ബാബു തോട്ടപ്പള്ളി, ട്രഷറര്‍ ഷൈബു ജോസഫ്, സാം ഡേവിഡ് മാത്യു എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. അവാര്‍ഡ് ജേതാക്കൾ മറുപടി പ്രസംഗത്തില്‍ പ്രവാസിസമൂഹത്തില്‍ എല്ലാവര്‍ക്കും അവരവരുടേതായ പ്രതിബദ്ധതയില്‍ ഉറച്ചു നിന്ന് പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ ഉയര്‍ച്ചയെ ലക്ഷ്യമാക്കുന്നതായിരിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.

ഗ്ലോബൽ ഭാരവാഹികളായ തോമസ് അറമ്പന്‍കുടി(വൈസ് പ്രസിഡന്റ്), ഗ്രിഗറി മേടയില്‍(വൈസ് ചെയര്‍മാന്‍), മേഴ്സി തടത്തില്‍ (വൈസ് ചെയര്‍പേഴ്സണ്‍), ഡോ.ജിമ്മി മൊയലന്‍ (ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ്),സെബിന്‍ പാലാട്ടി(യുകെ പ്രൊവിന്‍സ് പ്രസിഡന്റ്), സെബാസ്ററ്യന്‍ ജോസഫ് (യുകെ പ്രൊവിന്‍സ് ചെയര്‍മാന്‍), ചിനു പടയാട്ടില്‍ (ജര്‍മന്‍ പ്രോവിന്‍സ് സെക്രട്ടറി), ലതീഷ്രാജ് (യുകെ നോര്‍ത്ത്വെസ്ററ് പ്രൊവിന്‍സ്, ചെയര്‍മാന്‍)എന്നിവര്‍ ആശംസ അറിയിച്ചു.

സമ്മേളനത്തില്‍ ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ അധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് ജോളി എം പടയാട്ടില്‍ സ്വാഗതവും, സെക്രട്ടറി ബാബു തോട്ടപ്പള്ളി നന്ദിയും പറഞ്ഞു. അസോസിയേറ്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു അവതാരകനായി.

spot_imgspot_img
spot_imgspot_img

Latest news

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Other news

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്...

മഞ്ജു വാര്യരുടെ പോസ്റ്റിൽ നടൻ ദിലീപിന്റെ ഫോട്ടോ; പ്രൊഫഷണലിസം ചർച്ചയാകുന്നു

മഞ്ജു വാര്യരുടെ പോസ്റ്റിൽ നടൻ ദിലീപിന്റെ ഫോട്ടോ; പ്രൊഫഷണലിസം ചർച്ചയാകുന്നു മലയാള സിനിമയിൽ ഒരുകാലത്ത്...

മകനെ വഴക്കുപറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി മർദിച്ച് പിതാവ്

മകനെ വഴക്കുപറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി മർദിച്ച് പിതാവ് ഇടുക്കി: ഒന്നാം ക്ലാസുകാരനായ...

2 കോടിയിലധികം വരുമാനം, പക്ഷേ ചില ചെലവുകൾക്ക് ‘നോ’; യുവതിയുടെ വൈറൽ പോസ്റ്റ്

2 കോടിയിലധികം വരുമാനം, പക്ഷേ ചില ചെലവുകൾക്ക് ‘നോ’; യുവതിയുടെ വൈറൽ...

ചായ വേണ്ട, പകരം ജ്യൂസ്; വേനൽ കടുത്തതോടെ വിപണിയിൽ വിലക്കയറ്റം

ചായ വേണ്ട, പകരം ജ്യൂസ്; വേനൽ കടുത്തതോടെ വിപണിയിൽ വിലക്കയറ്റം തിരുവനന്തപുരം: കടുത്ത...

Related Articles

Popular Categories

spot_imgspot_img