റമദാൻ മാസം അടുത്തിരിക്കെ പൊതുമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് യു.എ.ഇ. ഫെഡറൽ ഏജൻസികൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പ്രവൃത്തി സമയം. അബുദബി, ദുബൈ,അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലും സമാന സമയക്രമം തുടരും. ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീട് ഡിപ്പാർട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ഹിജ്‌റ കലണ്ടർ അനുസരിച്ച് മാർച്ച് 12 -ന് റമദാൻ ആരംഭിയ്ക്കും.