web analytics

14 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി, വിശ്രമമില്ലാതെ ഓടിക്കൽ; ലോക്കോ പൈലറ്റുമാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ

ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള ലോക്കോ പൈലറ്റുമാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് അനിശ്ചിതകാല സമരം ആരംഭിക്കും. ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസ്സോസിയേഷനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

ദക്ഷിണ റെയിൽവേയിലെ പാലക്കാട്, തിരുവനന്തപുരം, സേലം, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലെ രണ്ടായിരത്തോളം ലോക്കോ പൈലറ്റുമാരാണ് ഇന്ന് മുതൽ സമരത്തിന് ഇറങ്ങുക. അതേസമയം ട്രെയിൻ ഗതാഗതം നിർത്തിയുള്ള സമരമല്ല നടത്തുന്നതെന്ന് അസോസിയേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഒറ്റയടിക്ക് 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ലെന്നും തുടർച്ചയായി 2 രാത്രികളിൽ കൂടുതൽ ട്രെയിൻ ഓടിക്കില്ലെന്നുമാണ് തീരുമാനം. 48 മണിക്കൂറിനകം ആസ്ഥാനത്തേക്ക് മടങ്ങിയെത്താൻ കഴിയണം. ആഴ്ചയിൽ‌ 30 മണിക്കൂർ വിശ്രമം ലഭിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.  ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി സമയം കഴിഞ്ഞാലുടന്‍ അധികജോലി ചെയ്യാതെ വണ്ടി നിര്‍ത്തി പോകുമെന്നാണ് മുന്നറിയിപ്പ്.

ഓരോ വർഷവും പുതിയ ട്രെയിനുകൾ വരുന്നുണ്ടെങ്കിലും 2018 നു ശേഷം പുതിയ ലോക്കോ പൈലറ്റുമാരുടെ നിയമനം നടന്നിട്ടില്ല. തിരുവനന്തപുരം ഉള്‍പ്പെടെ 21 റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കീഴില്‍ 5696 അസി. ലോക്കോപൈലറ്റുമാരെ നിയമിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കിയിരുന്നു. ദക്ഷിണ റെയില്‍വേയില്‍ 218 ഒഴിവുകളാണുള്ളത്. ജനുവരി 20 മുതല്‍ ഫെബ്രുവരി 19 വരെ അപേക്ഷകൾ സ്വീകരിച്ചിരുന്നു. എന്നാല്‍ മാസം മൂന്നു കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ഉയരുന്ന ആരോപണം.

 

 

Read More: പോലീസ് വാഹനത്തിൽ തേങ്ങ കയറ്റിയ ഉദ്യോഗസ്ഥനെതിരെ ഇന്റലിജൻസ് റിപ്പോർട്ട്; ഭാര്യയെ കൊണ്ടുവിടാനും ഔദ്യോഗിക വാഹനം; ഈ പോലീസുകാരെന്താ ഇങ്ങനെ

Read More: 17കാരൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവം; മകന്റെ രക്ത സാംപിൾ മാറ്റി നൽകി, അമ്മ അറസ്റ്റിൽ

Read More: അറേബ്യൻ മൈതാനത്ത് കണ്ണീരൊഴുക്കി റൊണാൾഡോ; അല്‍ നസറിന് സഡൻ ഡത്ത്; കിങ്‌സ് കപ്പില്‍ അല്‍ ഹിലാല്‍ ചാമ്പ്യന്മാര്‍

 

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:...

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ തിരുവനന്തപുരം: സംസ്ഥാനത്ത് 2,040...

പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ

പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ ഡൽഹി: കേരള ഹൈക്കോടതിയിലെ...

കേരളത്തിലേക്ക് ബുള്ളറ്റ് ട്രെയിൻ: തമിഴ്‌നാടിന്റെ വമ്പൻ നീക്കം! ഇനി മിനിറ്റുകൾക്കുള്ളിൽ കൊച്ചിയിലും തിരുവനന്തപുരത്തുമെത്താം

ചെന്നൈ: ദക്ഷിണേന്ത്യയിലെ യാത്രാ വിപ്ലവത്തിന് തിരികൊളുത്തി തമിഴ്നാട് സർക്കാരിന്റെ അപ്രതീക്ഷിത നീക്കം....

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ തിരുവനന്തപുരം: ഇന്നത്തെ...

Related Articles

Popular Categories

spot_imgspot_img