ന്യൂഡൽഹി: വനിതാ എംപിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ബിജെപി എംപി ഫാംഗ്നോന്‍ കോണ്യാക്കിനോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് നടപടി. വിഷയത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അധ്യക്ഷനോടും വനിതാ കമ്മീഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.(Women’s commission filed a case against Rahul Gandhi)
കഴിഞ്ഞ ദിവസമാണ് പാർലമെന്റിൽ നാടകീയ രംഗങ്ങൾ നടന്നത്. നാഗാലാൻഡിൽനിന്നുള്ള ബിജെപി എംപിയാണ് ഫാംഗ്നോന്‍ കോണ്യാക്ക്. പാർലമെന്റിലെ പ്രതിഷേധത്തിനിടെ തന്റെ അടുത്തുവന്ന് ആക്രോശിച്ചെന്നും ഇത് തനിക്ക് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയെന്നുമായിരുന്നു ഫാംഗ്നോന്‍ കോണ്യാക്കിന്റെ ആരോപണം. തന്റെ അന്തസ്സും ആത്മാഭിമാനവും രാഹുൽ ഗാന്ധി കാരണം വ്രണപ്പെട്ടതായും ഇവർ പറഞ്ഞിരുന്നു.