പുരുഷന്മാരോട് സ്ത്രീകളും സ്ത്രീകളോട് പുരുഷന്മാരും സൗഹൃദം സ്ഥാപിക്കും; ഓൺലൈൻ തട്ടിപ്പുകൾക്ക് കേരളത്തിൽനിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്യും; കംബോഡിയൻ ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ മലയാളി അറസ്റ്റിൽ

കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകൾക്ക് കേരളത്തിൽനിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്യുന്ന കംബോഡിയൻ ഓൺലൈൻ തട്ടിപ്പു സംഘത്തിലെ മലയാളി അറസ്റ്റിൽ. വർക്കലയിലെ മുഫ്‌ലികി(21)നെയാണ് കണ്ണൂർ സൈബർ പോലീസ് പിടികൂടിയത്. കംബോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ തട്ടിപ്പു സംഘത്തില പ്രധാനിയാണ് അറസ്റ്റിലായ മുഫ്‌ലിക്. പുരുഷന്മാരോട് സംഘത്തിലെ സ്ത്രീകളും സ്ത്രീകളോട് സംഘത്തിലെ പുരുഷന്മാരും സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പിന്റെ തുടക്കം. സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ 50 ഓളം മലയാളികളുണ്ടെന്ന് പോലീസ് പറഞ്ഞു.

 

സ്വകാര്യ ബാങ്കിന്റെ സ്മാർട്ട് ഫണ്ടിങ്‌ നിക്ഷേപപദ്ധതിയിൽ ചേർത്ത് രണ്ടുലക്ഷം രൂപ തട്ടിയെടുത്തെന്ന കണ്ണൂർ സ്വദേശിനിയുടെ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.ഓൺലൈൻ ഷെയർ ട്രേഡിങ്‌ വഴി രണ്ടുദിവസങ്ങളിലായി രണ്ടുകോടിയോളം രൂപ വിവിധ കേസുകളിലായി നഷ്ടപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇതോടെ ഈ കേസിൽ മൂന്നുപേർ അറസ്റ്റിലായി. ഫെയ്‌സ്ബുക്ക് വഴിയാണ് ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്.

സംഘാഗങ്ങൾ വഴി ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച്‌ വ്യാജ നിക്ഷേപപദ്ധതികളിൽ പണം നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തുകയാണ് രീതി. കേരളത്തിലെ അൻപതോളം ആളുകളുടെ പേരിൽ വ്യാജ സിം കാർഡുകൾ മറ്റു പ്രതികളെക്കൊണ്ട് എടുപ്പിച്ച് കംബോഡിയയിൽ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കി വീഡിയോ കോൾ വഴി ബന്ധം സ്ഥാപിച്ചാണ് കെണിയിൽ വീഴ്ത്തുന്നത്.
അപരിചിതരിൽനിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിച്ച് വഞ്ചിതരാകരുതെന്നും പരിചയമില്ലാത്ത വാട്സാപ്പ് നമ്പറുകളിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കരുതെന്നും പോലീസ് അറിയിച്ചു.

ഓൺലൈൻ പാർട്ട്‌ടൈം ജോബ്, ഷെയർ ട്രേഡിങ്‌ എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം പങ്കാളികളാകുക. സംശയമുള്ളവർ 1930 വിളിക്കുക. അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.

 

 

 

Read Also:എല്ലാ പ്രധാന സ്റ്റേഷനുകളിലും സ്റ്റോപ്പുകളുള്ള എ.സി ട്രെയിൻ; ബുക്കിംഗ് ഇല്ല, അതത് സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുക്കാം; സൂപ്പർ ഫാസ്റ്റിന്റെ നിരക്കിൽ ലക്ഷ്വറി യാത്ര; എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ സർവ്വീസ്; 10 വന്ദേമെട്രോ ട്രെയിനുകൾ കേരളത്തിലും

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി ന്യൂഡൽഹി: റൺവേയിൽ മുന്നേറുമ്പോൾ സാങ്കേതിക...

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി...

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ...

‘ആതിഥേയത്വത്തിനു നന്ദി’; ഒടുവിൽ F35 തിരികെ പറന്നു

'ആതിഥേയത്വത്തിനു നന്ദി'; ഒടുവിൽ F35 തിരികെ പറന്നു സാങ്കേതിക തകരാറിനെ തുടർന്ന് സഹായം...

വിഎസിനെതിരെ പോസ്റ്റ്; അധ്യാപകൻ അറസ്റ്റിൽ

വിഎസിനെതിരെ പോസ്റ്റ്; അധ്യാപകൻ അറസ്റ്റിൽ തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം...

Related Articles

Popular Categories

spot_imgspot_img