കൊല്ലം: കരുനാഗപ്പള്ളിയിൽ മക്കളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം അമ്മ ജീവനൊടുക്കി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ അർച്ചന ( 33) ആണ് മരിച്ചത്. മക്കളായ അനാമിക (7) ആരവ് (2) എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.