web analytics

സാരിക്ക് വൻ ഡിമാൻ്റ്; മൂന്നു മാസത്തിലൊരിക്കല്‍ പുതിയ സാരി വാങ്ങുന്ന മലയാളി മങ്കമാർ

കൊച്ചി: കേരളത്തിലെ സ്ത്രീകൾക്ക് സാരിയോടുള്ള പ്രിയം കൂടുകയാണ്. ഗ്രാമപ്രദേശങ്ങളിലെ ഒരു മലയാളി കുടുംബം ശരാശരി മൂന്നു മാസത്തിലൊരിക്കല്‍ പുതിയ സാരി വാങ്ങുന്നു എന്നാണ് റിപ്പോർട്ട്. 

 കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഉപഭോക്തൃ ചെലവിനെക്കുറിച്ചുള്ള കേന്ദ്ര റിപ്പോര്‍ട്ടിലാണ് ഈ കണക്കുകൾ ഉള്ളത്. തലേ വര്‍ഷം ഇത് നാല് മാസത്തിലൊരിക്കലായിരുന്നു.

നഗരങ്ങളിലും  മൂന്നു മാസത്തിലൊരിക്കല്‍ പുതിയ സാരി വാങ്ങുന്നു. പര്‍ച്ചേസില്‍ തലേവര്‍ഷത്തേക്കാള്‍ നേരിയ വര്‍ദ്ധനവുണ്ട്.

ഉത്തരേന്ത്യന്‍ വസ്ത്രങ്ങള്‍ക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. ‘ഷെര്‍വാണി, ലെഹങ്ക, ഗൗണ്‍’ എന്നിവയുടെ ഉപഭോഗം ഗ്രാമങ്ങളിലും നഗരങ്ങളിലും ഇരട്ടിയായിട്ടുണ്ട്.

 ഗ്രാമപ്രദേശങ്ങളില്‍ ‘കുര്‍ത്തി, കമീസ്’ എന്നിവയുടെ ഉപഭോഗം 93 ശതമാനവും ‘പൈജാമ, സല്‍വാര്‍, ലെഗ്ഗിങ്സ്, പലാസോ’ എന്നിവയുടെ ഉപഭോഗം 57 ശതമാനവും വര്‍ദ്ധിച്ചു.

സ്ത്രീകളും, പുരുഷന്മാരും കുട്ടികളുമൊക്കെ വസ്ത്രത്തിനായി ചെലവിടുന്ന തുകയിലും ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. 2023 -24 ല്‍ ഗ്രാമീണ കുടുബങ്ങള്‍ വസ്ത്രങ്ങള്‍ക്കായി ശരാശരി 3321 രൂപ ചെലവിട്ടതായി റിപ്പോർട്ടിൽ പറയുന്നു. 

നഗരപ്രദേശങ്ങളിലിത് 3516 രൂപയായിരുന്നു. തലേവര്‍ഷം ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വസ്ത്ര ചെലവ് യഥാക്രമം 2648 രൂപ, 3136 എന്നിങ്ങനെയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

ഏഴും അഞ്ചും വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തി യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു

പെൺമക്കളെ കൊലപ്പെടുത്തി യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു അഹമ്മദാബാദ്: ഗുജറാത്തിൽ അരങ്ങേറിയ ഒരു...

പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ… ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം എന്നാണ് പറയുന്നത്; ജയരാജ് വാര്യർ

പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ... ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

മണ്ഡല- മകരവിളക്ക് ഉത്സവം, ശബരിമല നട നാളെ തുറക്കും

മണ്ഡല- മകരവിളക്ക് ഉത്സവം, ശബരിമല നട നാളെ തുറക്കും പത്തനംതിട്ട ∙ മണ്ഡല–മകരവിളക്ക്...

ഇടുക്കി പെരുവന്താനത്ത് ടാപ്പിങ്ങിനിറങ്ങിയ തോട്ടത്തിൽ പുലി; ഓടി രക്ഷപെട്ടു തൊഴിലാളികൾ; ടാപ്പിങ്ങിന് ഇറങ്ങിയ വനിതാ തൊഴിലാളി കുഴഞ്ഞു വീണു

ഇടുക്കി പെരുവന്താനത്ത് ടാപ്പിങ്ങിനിറങ്ങിയ തോട്ടത്തിൽ പുലി പെരുവന്താനം: റബർ തോട്ടത്തിലെ ടാപ്പിങ് ജോലിക്കിടെ...

ഭക്ഷണസാധനങ്ങൾക്ക് വില കുറയും; താരിഫ് വെട്ടിക്കുറച്ച് ട്രംപ്

ഭക്ഷണസാധനങ്ങൾക്ക് വില കുറയും; താരിഫ് വെട്ടിക്കുറച്ച് ട്രംപ് വാഷിംഗ്ടൺ ∙ കാപ്പി, കൊക്കോ,...

Related Articles

Popular Categories

spot_imgspot_img