കിസ്സാൻ സർവീസ് സൊസൈറ്റി മഴുവന്നൂർ യൂണിറ്റിൻ്റേ ആഭിമുഖ്യത്തിൽ കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ വച്ച് നടന്ന ലോക വനിതാ ദിന ആഘോഷം
മഴുവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ബിൻസി ബൈജു ഉൽഘാടനം ചെയ്തു .
വൈസ് പ്രസിഡന്റ് ശ്രീ എൽദോ ജോസഫ് ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യോഗത്തിൽ പഞ്ചായത്ത് ക്ഷേമകാര്യ സമിതി കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഷൈനി റെജി മുഖ്യ പ്രഭാഷണം നടത്തി.
ആരോഗ്യരംഗത്ത് നല്ല പ്രവർത്തനം നടത്തിവരുന്ന ആശ വർക്കർ ശ്രീമതി . അമ്മിണി കൃഷ്ണൻ നെ യോഗത്തിൽ ആദരിച്ചു . ജില്ല കമ്മറ്റി മെംബർ ശ്രീ.കുര്യൻ വറുഗീസ്, യൂണിറ്റ് ജനറൽസെക്രട്ടറി ശ്രീ.യെൽദോ, നാരിയേലിൽ, ട്രഷറർ.റെജി മാത്യു. വനിതാ വിംഗ് ജില്ല വൈസ് പ്രസിഡന്റ് ശ്രീമതി.സീനായ് പോൾ, വനിതാ വിംഗ് ജില്ല കമ്മറ്റി മെംബർ ശ്രീമതി.ഏലിയാമ്മ വറുഗീസ് , വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ്
ഷൈനാ ജോർജ്, യൂണിറ്റ് എക്സിക്യൂട്ടീവ് മെംബർ ശ്രീമതി.സൂസൻ സ്കറിയാ, വനിതാ വിംഗ് യൂണിറ്റ് സെക്രട്ടറി ശ്രീമതി.നിഷ ജയകുമാർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
വനിത സംരംഭങ്ങൾ എങ്ങനെ ആരംഭിക്കാം എന്ന് വിഷയത്തിൽ ഇൻഡസ് ഗ്രോ ബിസ്സിനസ്സ് ഡവലപ്മെന്റ് ട്രസ്റ്റ് ചെയർമാൻ ശ്രീ.സുഭാഷ് കൃഷ്ണൻ വനിതകൾക്ക് ക്ലാസ്സ് എടുത്തു.
മേശയിലെ വെള്ളം ദേഹത്തേക്ക് വീണു; സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും ഏറ്റുമുട്ടി
ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘര്‍ഷം. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. ചേര്‍ത്തല എക്സറെ ജങ്ഷനിലെ ഹോട്ടലിൽ വെച്ചാണ് ഏറ്റുമുട്ടൽ നടന്നത്.
ഹോട്ടലിലെ മേശ തുടയ്ക്കുന്ന സമയത്ത് വെള്ളം ദേഹത്തേക്ക് വീണെന്ന് പറഞ്ഞാണ് തർക്കമുണ്ടായത്. ഇതിനെചൊല്ലി ഡിവൈഎഫ്ഐ, സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്‍റെ മകൻ, മുൻ ലോക്കൽ സെക്രട്ടറി എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഉൾപ്പെട്ട മൂന്നു പേരും അഭിഭാഷകരാണ് എന്നാണ് വിവരം.