കാല് ഓടയിൽ കുടുങ്ങി; യുവതിക്ക് പരിക്ക്

കാല് ഓടയിൽ കുടുങ്ങി; യുവതിക്ക് പരിക്ക്

പാലക്കാട്: നടന്നു പോകുന്നതിനിടെ ഓവുചാലിന് മുകളിൽ വഴുതി വീണ് യുവതിയുടെ കാൽ ഇരുമ്പുകമ്പികൾക്കിടയിൽ കുടുങ്ങി. അപകടത്തിൽ യുവതിയുടെ ഇടതുകാൽമുട്ടിന് പരിക്കേറ്റു.

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഞ്ജന(23)യാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകീട്ട് നാലുമണിയോടെ ഓഫീസിൽ നിന്ന് റോഡിനപ്പുറമുള്ള കടയിലേക്ക് ചായ കുടിക്കാൻ പോയതായിരുന്നു അഞ്ജന. എന്നാൽ മഴയത്ത് തെന്നിവീഴുകയായിരുന്നു.

ഐഎംഎ ജങ്ഷന് സമീപം സ്റ്റേഡിയം സ്റ്റാൻഡിലേക്കുള്ള റോഡിന്‌ സമീപത്താണ് സംഭവം. ഓവുചാലിന്റെ മുകളിൽ വെച്ച കമ്പികളുള്ള മൂടിയിലാണ് അഞ്ജനയുടെ കാൽമുട്ട് കുടുങ്ങിയത്.

കാൽ പുറത്തെടുക്കാനായി ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വേദനകൊണ്ട് യുവതി കരഞ്ഞു നിലത്തിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഏറെ പണിപ്പെട്ടിട്ടും രക്ഷപ്പെടുത്താനാകാതെ വന്നതോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

ഉദ്യോഗസ്ഥരെത്തി ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് കമ്പികൾ മുറിച്ചാണ് അഞ്ജനയുടെ കാൽ പുറത്തെടുത്തത്.

സീനിയർ ഫയർ ഓഫീസർ എസ്. സനൽകുമാർ, ഫയർ ഓഫീസർമാരായ രാജേന്ദ്രപ്രസാദ്, ആർ. രതീഷ്, പ്രവീൺ, നവനീത് കണ്ണൻ, ഫയർ ഓഫീസർ ഡ്രൈവർ ശിവദാസൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പൊട്ടക്കിണറ്റിൽ കൂരിരുട്ടിൽ രക്ഷാകരങ്ങൾ തേടി യമുന അലറിവിളിച്ചത് 12 മണിക്കൂർ; ഒടുവിൽ ഭാര്യയെത്തേടി ദിലീപ് എത്തി..!

പൊട്ടക്കിണറ്റിൽ രക്ഷാകരങ്ങൾ തേടി യമുന (53) അലറിവിളിച്ചത് 12 മണിക്കൂറാണ്. ഒടുവിൽ കാണാതായ പറയാതെ തേടിയിറങ്ങിയ ഭർത്താവ് ദിലീപിന്റെ കാതുകളിൽ തന്നെ ആ നിലവിളിയെത്തി.

ചൊവ്വാഴ്ച രാവിലെ പതിനൊന്നുമുതൽ രാത്രി 11 വരെ യമുനയ്ക്കു വേണ്ടി നടത്തിയ തിരച്ചിലിനു ഒടുവിൽ ശുഭാന്ത്യം. നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ആശ്വാസത്തിൽ.

നീലേശ്വരം റോഡിൽ ലോട്ടറിക്കട നടത്തുന്ന കൊട്ടാരക്കര െറയിൽവേ മേൽപ്പാലത്തിനു സമീപം ശിവവിലാസത്തിൽ യമുനവീട്ടിൽ പ്രഭാതഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് ഉഗ്രൻകുന്നിലേക്കു പോയത്.

നടുവേദന സംഹാരിയായ നെയ്‌വള്ളി തേടിയാണ് രാവിലെ പതിനൊന്നോടെ സ്കൂട്ടറിൽ സ്ഥലത്തെത്തിയത്.

മരുന്ന് തേടുന്നതിനിടെ, ആളൊഴിഞ്ഞ മേഖലയിലെ വീട്ടുവളപ്പിൽ തകരഷീറ്റുകൊണ്ടു മറച്ചിട്ടിരുന്ന ഉപയോഗശൂന്യമായ കിണറ്റിലേക്ക് വീണു. വെള്ളമില്ലാത്ത കിണറ്റിൽ വീണതോടെ കുറേനേരം സഹായത്തിനായി ഉറക്കെവിളിച്ചു.

ക്ഷീണിച്ചു തളർന്ന് എപ്പോഴോ മയങ്ങി, മഴത്തുള്ളികൾ വീണപ്പോഴാണ് ഉണർന്നത്, ഇതോടെ നനഞ്ഞു വിറച്ചു, വീണ്ടും പ്രതീക്ഷയോടെ വിളിതുടർന്നു. ആകാശം കാണാത്തവിധം ഇരുട്ടുപരന്നതോടെ ആശങ്കയായി.

ഇതിനിടെ, പുനലൂരിൽ ടൈൽസ് പണിക്കു പോയിരുന്ന ദിലീപിനെ സഹോദരനാണ് യമുനയെ കാണാനില്ലെന്ന വിവരം വൈകീട്ട് അഞ്ചോടെ അറിയിച്ചത്.

ഭർത്താവ് ദിലീപ് തേടിവരുമെന്ന വിശ്വാസം കൈവിട്ടില്ലെന്ന് യമുന പറയുന്നു. കൊട്ടാരക്കരയിലെത്തിയ ദിലീപും ബന്ധുക്കളും പട്ടണത്തിലും സമീപങ്ങളിലും ആകെ തിരഞ്ഞു. പോലീസിൽ പരാതി നൽകി.

എന്തു ചെയ്യണമെന്നറിയാതെയുള്ള ആലോചനയിലാണ് മുൻപ്‌ വാടകയ്ക്കു കഴിഞ്ഞിരുന്ന ഉഗ്രൻകുന്ന് ഓർമ്മയിലെത്തിയത്. സുഹൃത്തിനെയുംകൂട്ടി ദിലീപ് അവിടെയെത്തുമ്പോൾ രാത്രി 11. പ്രതീക്ഷയോടെയുള്ള തിരച്ചിലിൽ റോഡരികിൽ സ്കൂട്ടർ കണ്ടു.

ടോർച്ച് തെളിച്ചു പരിശോധിക്കുന്നതിനിടെയാണ് ആരെങ്കിലും രക്ഷിക്കണേ എന്ന നേർത്ത കരച്ചിൽ കേൾക്കുന്നത്. ആദ്യ കേൾവിയിൽത്തന്നെ യമുനയുടെ ശബ്ദമാണെന്നു തിരിച്ചറിഞ്ഞു. അരണ്ട വെളിച്ചത്തിൽ ആഴങ്ങളിൽ കുനിഞ്ഞിരിക്കുന്ന യമുനയെ കണ്ടു.

വിളിച്ചപ്പോൾ തന്നെ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തേക്ക് സമയം ഒട്ടും പാഴാക്കാതെ ഓടിയെത്തി. . ഫയർ ആൻഡ് െറസ്‌ക്യു ഓഫീസർ വർണാനാഥൻ കിണറ്റിലേക്ക്. സുരക്ഷിതമായി വലയിലിരുത്തി യമുനയെ പുറത്തേക്കെടുക്കുമ്പോൾ സമയം രാത്രി 12.

Summary: A 23-year-old woman, Anjana, working in a private firm, was injured after slipping on a canal cover and getting her leg stuck between iron rods, resulting in a left knee injury.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

Related Articles

Popular Categories

spot_imgspot_img