web analytics

വാലന്റൈൻസ് ദിനത്തിൽ കൊലപാതകം നടന്നതിന്റെ ഞെട്ടലിലാണ് കെന്റ് നിവാസികൾ; യു.കെയിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ലണ്ടൻ: പ്രണയദിനത്തിൽ ലണ്ടനിലെ പബ്ബിന് പുറത്തുവച്ച് യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഇക്കഴിഞ്ഞ പ്രണയദിനത്തിലാണ് യുകെയിലെ കെന്റിൽ പബ്ബിന് പുറത്ത് നടന്ന വെടിവെയ്പ്പിൽ നാൽപ്പതുകാരി ദാരുണമായി കൊല്ലപ്പെട്ടത്.

ലണ്ടനിലെ സ്ലോയിൽ നിന്നുള്ള ലിസ സ്മിത്ത് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ഭർത്താവായ എഡ്വേഡ് സ്റ്റോക്കിങ്സ് സ്മിത്താണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കൊലപാതകത്തിനു ശേഷം ഇയാൾ സമീപത്തെ നദിയിൽ മുങ്ങിമരിച്ചെന്ന നി​ഗമനത്തിലാണ് പൊലീസ്.

എന്നാൽ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറയുന്നു. വെടിവെയ്പ് നടന്നതിന് സമീപത്തെ തേംസ് നദിക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് തോക്ക്‌ ഉൾപ്പടെ ഒരു വാഹനം കണ്ടെത്തിയതോടെയാണ് പ്രതി നദിയിൽ മുങ്ങി മരിച്ചിട്ടുണ്ടാകാം എന്ന് പൊലീസ് കരുതുന്നത്.

എന്നാൽ കൊലപാതകം നടന്ന ശേഷം പ്രതിയെന്ന് കരുതപ്പെടുന്ന എഡ്വേഡ് സ്റ്റോക്കിങ്സ് സ്മിത്ത് സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. വാലന്റൈൻസ് ദിനത്തിൽ തന്നെ ഇത്തരം ഒരു കൊലപാതകം നടന്നതിന്റെ ഞെട്ടലിലാണ് കെന്റ് നിവാസികൾ.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

ഫോട്ടോ മോർഫിംഗ് ; സ്റ്റുഡിയോയിൽ എടുത്ത 30-ത്തിലധികം യുവതികളുടെ ചിത്രങ്ങൾ നഗ്നമാക്കി; പ്രതി അറസ്റ്റിൽ

ഫോട്ടോ മോർഫിംഗ് ; സ്റ്റുഡിയോയിൽ എടുത്ത 30-ത്തിലധികം യുവതികളുടെ ചിത്രങ്ങൾ നഗ്നമാക്കി; പ്രതി അറസ്റ്റിൽ കാസർകോട്: സ്റ്റുഡിയോയിൽ...

മെഴുകുതിരിയിൽ നിന്ന് തീപിടിച്ചു;വെങ്ങാനൂരിൽ വീട് കത്തി നശിച്ചു; വയോധിക ദമ്പതികളെ നാട്ടുകാർ രക്ഷപ്പെടുത്തി

മെഴുകുതിരിയിൽ നിന്ന് തീപിടിച്ചു;വെങ്ങാനൂരിൽ വീട് കത്തി നശിച്ചു; വയോധിക ദമ്പതികളെ നാട്ടുകാർ...

ശബരിമലയിൽ യുവതികൾ വേണ്ട: ‘ദേവപ്രശ്ന’ വിധി കോടതിയെ അറിയിച്ച് തന്ത്രി

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ നിർണ്ണായക നീക്കവുമായി തന്ത്രി കണ്ഠരര്...

36 ഡിഗ്രി ചൂടിലും വോട്ട് തേടി സ്ഥാനാർത്ഥികൾ;രാവിലെ തന്നെ പ്രചാരം തീർക്കാൻ ഓട്ടപ്പാച്ചിൽ… ഉച്ചയോടെ ‘ബ്രേക്ക്’!

36 ഡിഗ്രി ചൂടിലും വോട്ട് തേടി സ്ഥാനാർത്ഥികൾ;രാവിലെ തന്നെ പ്രചാരം തീർക്കാൻ...

ബാഗിനുള്ളിൽ 2000 ‘ക്വീൻ ഉറുമ്പുകൾ’!ലക്ഷങ്ങൾ വിലമതിക്കുന്ന കള്ളക്കടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെെ…

ബാഗിനുള്ളിൽ 2000 ‘ക്വീൻ ഉറുമ്പുകൾ’!ലക്ഷങ്ങൾ വിലമതിക്കുന്ന കള്ളക്കടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെെ… നെയ്‌റോബി:...

Related Articles

Popular Categories

spot_imgspot_img