എ.ഐ നിർമിത ഡീപ് ഫേക്ക് വിഡിയോ വഴി പണി കിട്ടി യുവതി. 42 ലക്ഷം രൂപയാണ് യുവതിയ്ക്ക് നഷ്ടമായത്. അമേരിക്കൻ ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ഡീപ് ഫേക്ക് വിഡിയോയിലൂടെയാണ് യുവതി കെണിയിലകപ്പെട്ടത്. ‘അമേരിക്കൻ ശതകോടീശ്വരനായ ‘ഇലോൺ മസ്കു’മായി ഇൻസ്റ്റഗ്രാമിൽ സംസാരിക്കാൻ കഴിഞ്ഞത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു’ എന്നാണ് കൊറിയക്കാരിയായ ജിയോങ് ജി-സൺ പറഞ്ഞത്. “മിസ്റ്റർ മസ്‌ക്” ആണെന്ന് അവകാശപ്പെട്ടുകൊണ്ട് യുവതിയെ തട്ടിപ്പുകാർ ഇൻസ്റ്റയിലൂടെ സമീപിക്കുകയായിരുന്നു.
സംശയം പ്രകടിപ്പിച്ചതും ജോലിക്കിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച ‘വ്യാജ മസ്ക്’ അദ്ദേഹത്തിന്റെ കുട്ടികളെ കുറിച്ചെല്ലാം വാതോരാതെ സംസാരിക്കുകയും ചെയ്തു. തന്റെ ചില ആരാധകരുമായി ഇടക്ക് സംസാരിക്കുന്നതിനെ കുറിച്ചും മസ്കിന്റെ ഡീപ് ഫേക്ക് മനസുതുറന്നു. “ജൂലൈ 17 ന്, ‘മസ്ക്’ എന്നെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തു. മസ്‌കിൻ്റെ ആത്മകഥ വായിച്ചതിനുശേഷം ഞാൻ അദ്ദേഹത്തിൻ്റെ വലിയ ആരാധികയിരുന്നു. എങ്കിലും, ആദ്യം എനിക്ക് സംശയമുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം തന്റെ ഐഡി കാർഡും ജോലിസ്ഥലത്ത് നിൽക്കുന്ന ഫോട്ടോയും അയച്ചു തന്നു എന്നാണ് തട്ടിപ്പിന് ഇരയായ യുവതി പറയുന്നു.
തുടർന്ന് വീഡിയോ കോൾ ചെയ്ത വ്യാജ മസ്‌ക് യുവതിയോട് തന്റെ പ്രണയം തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാൽ, മസ്‌കിൻ്റെ ഡീപ്ഫേക്ക് വീഡിയോ ഉപയോഗിച്ചായിരുന്നു സൈബർ കുറ്റവാളി വിഡിയോ കോൾ ചെയ്തത്.vപിന്നീട് തട്ടിപ്പുകാരൻ യുവതിക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുകയും പണം ഒരു കമ്പനിയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. സമ്പന്നയാക്കാമെന്നായിരുന്നു വാഗ്ദാനം. “‘ഞാൻ കാരണം എൻ്റെ ആരാധകർ സമ്പന്നരാകുമ്പോൾ എനിക്ക് സന്തോഷമാകും” എന്നായിരുന്നു ‘വ്യാജ മസ്ക്’ പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി. 42 ലക്ഷം രൂപയായിരുന്നു യുവതി നിക്ഷേപിച്ചത്. ഈ തുകയാണ് നഷ്ടപ്പെട്ടത്.
Read Also: തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു, കൂടുതൽ പോളിങ് നടന്നത് ഇവിടെ