യൂണിഫോമിൽ നിന്ന വനിതാ പോലീസുകാരിക്ക് മർദനം; പോലീസുകാരന് സസ്പെൻഷൻ

തൊടുപുഴയിൽ യൂണിഫോമിൽ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന വനിതാ പോലീസിനെ പരസ്യമായി മർദിച്ച മുട്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സിനോജിനെ സസ്പെൻഡ് ചെയ്തു. മർദനത്തിന് പിന്നാലെ സംഭവം വിവാദമായിരുന്നു.Woman policewoman in uniform beaten up; Suspension of the policeman

പോലീസുകാരിക്ക് പരാതിയില്ലാത്തതിനാൽ പോലീസ് ആദ്യം നടപടിയെടുത്തിരുന്നില്ല. തുടർന്ന് തൊടുപുഴ ഡി.വൈ.എസ്.പി. യുടെ അന്വേക്ഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ്.പി. ടി. കെ. വിഷ്ണു പ്രദീപ്‌ സസ്‌പെൻഡ് ചെയ്തു.

ഞായറാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധര്‍ പിള്ള തൊടുപുഴയില്‍ എത്തിയതിന്റെ ഭാഗമായുള്ള സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ.

ഈ സമയം അവിടേക്കെത്തിയ സിനാജ് അക്രമണം നടത്തുകയായിരുന്നു. അടിയേറ്റ് വീണ വനിതാ ഓഫീസറെ സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷപെടുത്തിയത്.

യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥക്ക് മര്‍ദ്ദനമേറ്റ് രണ്ട് ദിവസമായിട്ടും നടപടി ഉണ്ടാകാത്തതില്‍ സേനാംഗങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷം ഉയർന്നിരുന്നു. നിരവധിയാളുകള്‍ നോക്കി നില്‍ക്കേ സേനയുടെ അന്തസിന് കളങ്കം ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img