തൊടുപുഴ: ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സംഭവത്തിൽ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. മുട്ടം സ്റ്റേഷനിലെ സിപിഒ വെങ്ങല്ലൂർ സ്വദേശി സിനാജിനെതിരെയാണ് നടപടിയെടുത്തത്. ഞായറാഴ്ച രാവിലെയാണ് തൊടുപുഴ സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥയെ സിനാജ് മര്‍ദിച്ചത്.(woman police officer was beaten up while on duty; CPO Suspended)
ഡ്യൂട്ടിക്കിടെ വനിത ഉദ്യോഗസ്ഥയെ മർദിച്ചതിനും സേനയ്ക്ക് അവമതിപ്പുണ്ടാക്കിയതിനുമാണ് നടപടി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൊടുപുഴ സിഐയ്ക്ക് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. ഈ റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. എന്നാല്‍ മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണ് സൂചന. രഹസ്യാന്വേഷണവിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ റിപ്പോർട്ടിലാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.