തളിപ്പറമ്പ്: കണ്ണൂരിൽ വാട്ടർ തീം പാർക്കിൽ വച്ച് യുവതിയെ ശല്യം ചെയ്ത കോളജ് പ്രഫസർ അറസ്റ്റിൽ. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി ഇഫ്തിക്കർ അഹമ്മദ് (51) ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തളിപ്പറമ്പ് പോലീസ് ഇഫ്തിക്കറിനെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് പാർക്കിന്റെ വാട്ടർ വേവ് പൂളിൽ വച്ച് ഇഫ്തിക്കർ ശല്യപ്പെടുത്തിയെന്നാണ് യുവതി പരാതി നൽകി. യുവതി പരാതിപ്പെട്ടതിനെ തുടർന്ന് പാർക്ക് അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. കുടുംബസമേതം ആണ് ഇഫ്തിക്കർ അഹമ്മദ് പാർക്കിൽ എത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Also: സംസഥാനത്ത് ഹയർ സെക്കണ്ടറി പരീക്ഷയിൽ വൻ കോപ്പിയടി; 112 വിദ്യാർത്ഥികളുടെ ഫലം റദ്ദാക്കി