കറുകച്ചാലിൽ വാഹനമിടിച്ച് യുവതി കൊല്ലപ്പെട്ടനിലയിൽ. വെട്ടിക്കാവുങ്കൽ പൂ വൻപാറയിൽ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു കൃഷ്ണനെ (36) യാണ് വാഹനമിടിച്ച് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സ്വദേശിയായ അൻഷാദ് എന്ന യുവാവിനെയും സുഹൃത്തിനെയും ചങ്ങനാശ്ശേരി ഡിവൈഎസ്പിയു ടെ സംഘം അറസ്റ്റുചെയ്തതായി സൂചന. ഇയാൾ ഓടിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചങ്ങനാശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് നീതു. ചൊവ്വാഴ്ച രാവിലെ ഒൻപതോടെ വീട്ടിൽനിന്നും കറു കച്ചാലിലേക്ക് പോകുമ്പോൾ വെട്ടിക്കാവുങ്കൽ-പൂ വൻപാറപ്പടി റോഡിലായിരുന്നു അപകടം.
അബോ ധാവസ്ഥയിൽ കിടന്ന നീതുവിനെ നാട്ടുകാരാണ് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ച നിലയിലായിരുന്നു. ഇവർ ഭർത്താവുമായി പിരിഞ്ഞുകഴിയുക യായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവസ്ഥലത്തുനിന്നും ഒരുകാർ മല്ലപ്പള്ളി ഭാഗത്തേക്ക് ഓടിച്ചു പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. ഈ വാഹനം കേന്ദ്രീകരിച്ച് കറുകച്ചാൽ പോലീസ് അന്വേഷ ണം നടത്തിയതോടെയാണ് വാഹനവും ഓടിച്ചയാളും പിടിയിലായത്.
സംഭവത്തിൽ ദുരൂഹത ഉള്ളതായി നാട്ടുകാർ ആരോപിച്ചു. യുവതി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇതിനിടെ കാഞ്ഞിരപ്പള്ളി സ്വദേശിയുമായി അടുപ്പത്തിലായിരുന്നു.
യുവാവുമായി തെറ്റിയ യുവതി ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ വൈര്യമാണോ കൊലയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.