പത്തനംതിട്ട: പ്രാർത്ഥന സമയത്ത് പള്ളി വരാന്തയിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി യുവതിയെ ഇടിച്ചിട്ടു. അടൂർ കിളിവയൽ മർത്തശ്മുനി ഓർത്തഡോക്സ് പള്ളിയിലാണ് സംഭവം. പള്ളിയുടെ വരാന്തയിൽ നിന്ന സ്ത്രീയെ ഇടിച്ചിടുകയായിരുന്നു. സിനി സുനിൽ എന്ന യുവതിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. പള്ളിയിൽ നിന്ന് പാഞ്ഞുപോയ കാട്ടുപന്നി പിന്നീട് അയൽപക്കത്തെ ഗേറ്റും തകർത്ത് ഓടിപ്പോയി. യുവതിയുടെ ഇവരുടെ മൂക്കിനും തുടയ്ക്കുമാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.
പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാര്‍ഷിക വിളകള്‍ കാട്ടുപന്നി നശിപ്പിക്കുന്നത് സ്ഥിരമാണ്. അധികാരികള്‍ ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: തുടർഭരണത്തിലേക്ക്; സിക്കിമിൽ എസ്കെഎം അരുണാചലിൽ ബിജെപിക്കും അധികാരം