ആമകളെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് യുവതി
ആമകളെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരു സ്ത്രീ പിടിയിലായി. പിന്നീട് ഈ വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ അധികൃതർ പ്രതികരണവുമായി രംഗത്തെത്തി.
മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവർ പിടിയിലാകുന്നത്. യു.എസ് അധീനതയിലുള്ള ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ബ്രായ്ക്കുള്ളിലായിരുന്നു ആമകളെ ഒളിപ്പിച്ചിരുന്നത്.
എന്നാൽ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഈ ശ്രമം പാളുകയായിരുന്നു. പിടിയിലായപ്പോഴേക്കും ആമകളിൽ ഒന്നിന് ജീവൻ നഷ്ടപ്പെട്ടിരുന്നതായും ടിഎസ്എ വ്യക്തമാക്കിയിട്ടുണ്ട്.
നൂതന സ്‌ക്രീനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പരിശോധന. സ്ത്രീയുടെ നെഞ്ചിനടുത്ത് സംശയാസ്പദമായ വസ്തുവിന്റെ കാഴ്ച ലഭിച്ചതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് അവളെ വിധേയമാക്കിയത്. തുടർന്ന്, പ്ലാസ്റ്റിക്കിൽ നന്നായി പൊതിഞ്ഞ നിലയിൽ ആമകളെ കണ്ടെത്തുകയായിരുന്നു.
Summary:
A woman was caught attempting to smuggle turtles hidden inside her underwear at an airport. Following the incident, authorities responded with a statement on social media, addressing the unusual smuggling attempt.