ചരിത്രത്തിൽ ആദ്യം ! യു.കെ.യിൽ മാറ്റിവെച്ച ഗർഭപാത്രമുപയോഗിച്ച് കുഞ്ഞിന് ജന്മം നൽകി യുവതി…!

യു.കെ.യിൽ ജന്മനാ ഗർഭപാത്രമില്ലാതെ ജനിച്ച യുവതി മാറ്റിവെച്ച ഗർഭപാത്രമുപയോഗിച്ച് കുഞ്ഞിന് ജന്മം നൽകി. ആദ്യമായാണ് യു.കയിൽ മാറ്റിവെച്ച ഗർഭപാത്രം ഉപയോഗിച്ച് കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന്റെ അമ്മയായ 36 കാരിയായ ഗ്രേസ് ഡേവിഡ്സൺ പ്രവർത്തനരഹിതമായ ഗർഭപാത്രമില്ലാതെയാണ് ജനിച്ചത്.

2023 ൽ അവരുടെ സഹോദരിയുടെ ഗർഭപാത്രം അവർക്ക് ലഭിച്ചു – അന്ന് യുകെയിലെ ഒരേയൊരു വിജയകരമായ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു അത്. ശസ്ത്രക്രിയയ്ക്ക് രണ്ട് വർഷത്തിന് ശേഷം, ഫെബ്രുവരിയിൽ ഗ്രേസ് തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി.

ഗർഭപാത്രം ദാനം ചെയ്ത ഗ്രേസിന്റെ സഹോദരിയുടെ പേരാണ് അവരും ഭർത്താവ് ആംഗസും (37) തങ്ങളുടെ മകൾക്ക് ആമി എന്ന് പേരിട്ടിരിക്കുന്നത്. രണ്ട് കിലോയിൽ കൂടുതൽ (നാലര പൗണ്ട്) ഭാരമുള്ള കുഞ്ഞ് ആമിയെ ആദ്യമായി കൈയിലെടുക്കുന്നത് ‘അവിശ്വസനീയവും’ ‘അതിശയകരവുമായിരുന്നു’ എന്ന് അമ്മ ഗ്രേസ് പറയുന്നു.

വടക്കൻ ലണ്ടനിൽ താമസിക്കുന്ന ഗ്രേസും ആംഗസും സ്‌കോട്ട്‌ലൻഡിൽ നിന്നുള്ളവരാണ്, മാറ്റിവയ്ക്കപ്പെട്ട ഗർഭപാത്രം ഉപയോഗിച്ച് രണ്ടാമത്തെ കുട്ടിയ്ക്ക് ജന്മം നൽകാമെന്ന് അവർ പ്രതീക്ഷിക്കുന്നു.

ഗ്രേസിന്റെ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം മരിച്ച ദാതാക്കളെ ഉപയോഗിച്ച് മൂന്ന് ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കൂടി നടത്തിയതായി ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ ടീം അറിയിച്ചു. 2019 ലാണ് ഗ്രേസിന്റെ രണ്ട് സഹോദരിമാരിൽ ഒരാളായ ആമി പർഡി തന്റെ ഗർഭപാത്രം ഗ്രേസിന് ദാനം ചെയ്യുന്നത്. അവർക്ക് അപ്പോൾ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു.

അ​ന​ധി​കൃ​ത​മാ​യി വ​ലി​ച്ച വൈദ്യു​തി ലൈ​നി​ൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു:

ബെംഗളൂരു ബന്ദിപ്പൂ​ർ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന് സ​മീപം അ​ന​ധി​കൃ​ത​മാ​യി വ​ലി​ച്ച വൈ​ദ്യു​തി ലൈ​നി​ൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു. ഓ​ങ്കാ​ർ റേ​ഞ്ചി​ൽ ആ​ല​തൂ​രു വി​ല്ലേ​ജി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​ യായിരുന്നു അപകടം.

40 വ​യ​സുള്ള രാ​ജേ​ഷ് എ​ന്ന​ കൊമ്പനാനയാണ് ചെരിഞ്ഞത്. പ്രദേശത്ത് താമസിക്കുന്നയാളുടെ കൃ​ഷി​ഭൂ​മി​യി​ലാ​ണ് ആനയെ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി കൊച്ചി: സുരേഷ് ​ഗോപി,...

കണ്ണൂരിലും മാവേലിക്കരയിലും ‘പാദപൂജ’

കണ്ണൂരിലും മാവേലിക്കരയിലും 'പാദപൂജ' കണ്ണൂര്‍: കാസര്‍കോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ പാദപൂജ...

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക്...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

Related Articles

Popular Categories

spot_imgspot_img