ന്യൂഡൽഹി: ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനലിലെ ട്രെയിനിലാണ് യുവതിക്ക് സുഖപ്രസവം. ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥർ യുവതിക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകിയതായി ആർ.പി.എഫ് ഇൻസ്‌പെക്ടർ ശൈലേന്ദ്ര കുമാർ വാർത്ത ഏജൻസിയോട് പറഞ്ഞു.
ബിഹാറിലെ സംസ്തിപൂർ സ്വദേശിയായ യുവതിയാണ് ആനന്ദ് വിഹാറിൽ നിന്ന് സഹർസയിലേക്ക് പോകുന്ന ട്രെയിനിൽ വ്യാഴാഴ്ച പെൺ കുഞ്ഞിന് ജന്മം നൽകിയത്. ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
ഉടൻ തന്നെ റെയിൽവേ ആർ.പി.എഫ് സംഘം മതിയായ സൗകര്യം ഒരുക്കിയതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. അമ്മയെയും നവജാതശിശുവിനെയും പിന്നീട് കൂടുതൽ പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.