web analytics

പാമ്പുകടിയേറ്റു; മികച്ച വനിത കർഷകക്ക് ദാരുണാന്ത്യം

പാമ്പുകടിയേറ്റു; മികച്ച വനിത കർഷകക്ക് ദാരുണാന്ത്യം

കൊടുങ്ങല്ലൂർ: കോഴിക്ക് തീറ്റ കൊടുക്കുന്നതിനി​ടെ പാമ്പുകടിയേറ്റ മികച്ച വനിത കർഷക മരിച്ചു. ലോകമലേശ്വരം വെസ്റ്റ് കൊടുങ്ങല്ലൂർ പൊടിയൻ ബസാറിൽ കൊല്ലിയിൽ നിയാസിന്‍റെ ഭാര്യ ജസ്ന ആണ് മരിച്ചത്.

നഗരസഭയിലെ മികച്ച വനിത കർഷക അവാർഡ് ജേതാവായി തെരഞ്ഞെടുക്കപ്പെട്ട ജസ്നക്ക് ആഗസ്റ്റ് 17ന് അവാർഡ് സമ്മാനിക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.

അണലിയുടെ കടിയേറ്റാണ് ജസ്‌ന മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ കോഴികൾക്ക് തീറ്റ നൽകാനെത്തിയപ്പോഴാണ് ജസ്നയെ പാമ്പുകടിച്ചത്. തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.

ജസ്ന തന്റെ വീടിന്റെ ചുറ്റുപാടും വിവിധ കൃഷികൾ ചെയ്തിരുന്നു. കോഴികളെയും വളർത്തിയിരുന്നു. കൂടാതെ ഇത്തവണ മട്ടുപ്പാവിൽ ചെണ്ടുമല്ലിയും കൃഷി ചെയ്തിരുന്നു.

ജസ്നയുടെ മൂന്നു മക്കളിൽ ഒരാളായ ജന്നയെ മൂന്നു വർഷം മുമ്പ് നഗരസഭയിലെ മികച്ച വിദ്യാർഥി കർഷകയായി തെരഞ്ഞെടുത്തിരുന്നു.

കൃഷി പരിചരണത്തിനും വീട്ടുജോലിക്കും ഇടയിൽ കൊടുങ്ങല്ലൂരിൽ നാസ് കളക്ഷൻസ് എന്ന സ്ഥാപനം നടത്തുന്ന ഭർത്താവിനെ ബിസിനസിൽ സഹായിക്കാനും ജസ്‌ന സമയം കണ്ടെത്തിയിരുന്നു. കവിതകളും എഴുതുമായിരുന്നു.

ജസ്നയുടെ ഭർത്താവ് നിയാസ് ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗാവസ്ഥയെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടയാണ് ജസ്നയുടെ അപ്രതീക്ഷിത മരണം കുടുംബത്തെ തളർത്തിയത്.

കേരളത്തിൽ ഇനി ആരും പാമ്പുകടിയേറ്റ് മരിക്കരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് വിഷത്തിന് പ്രതിവിധി വികസിപ്പിക്കുന്നതിൽ വനം, ആരോഗ്യ വകുപ്പുകൾ കൈകോർക്കാൻ ഒരുങ്ങുന്നു.

പാമ്പിൻവിഷത്തിന്റെ തീവ്രത ഓരോ പ്രദേശത്തും വ്യത്യാസപ്പെടുന്നത് കണക്കിലെടുത്താണ് തദ്ദേശീയമായി മരുന്ന് വികസിപ്പിക്കാനുള്ള നീക്കം.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന ആന്റിവെനത്തേക്കാൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നവ നിർമ്മിക്കാനാണ് നീക്കം.

നിലവിൽ ഇന്ത്യയിലെ മൊത്തം പാമ്പുകടി മരണങ്ങളിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പങ്ക് കുറവാണ്.

ഇത് എടുത്തുകാണിച്ചുകൊണ്ട് 2030 ആകുമ്പോഴേക്കും ഇത്തരം മരണങ്ങൾ പൂജ്യം ആക്കുക എന്ന ലക്ഷ്യത്തിൽ മുന്നിട്ട് ഇറങ്ങുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ ലോക പാമ്പ് ദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അറിയിച്ചു.

സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ലോകമെമ്പാടുമായി ഏകദേശം 82,000 പാമ്പുകടി മരണങ്ങൾ സംഭവിക്കുന്നുണ്ട്. അതിൽ പകുതിയും ഇന്ത്യയിലാണ്.

2019-ൽ 119 ആയിരുന്ന മരണസംഖ്യ 2024-ൽ 30 ആയി കുറഞ്ഞിരുന്നു. ഇതും കുറച്ചുകൊണ്ടുവരാനാണ് ഇപ്പോഴത്തെ ശ്രമമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇത് മൂർഖൻ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്ന കാലം… കുഞ്ഞെന്നു കരുതി അവ​ഗണിക്കണ്ട ഒരു മനുഷ്യനെ കൊല്ലനുള്ള വിഷമൊക്കെയുണ്ട്; കരുതിയിരിക്കാം, അറിയണം ഇക്കാര്യങ്ങൾ

കൊച്ചി: കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുന്ന ഉഗ്രപ്രതാപികളായ വിഷവൈദ്യന്മാരുടെ വീര കഥകൾ പണ്ട് എല്ലാ നാടുകളിലും കേട്ടിട്ടുണ്ടാവും.

വിഷം തീണ്ടിയ ആൾക്കായി വരുന്നവരുടെ ദൂത ലക്ഷണം മുതൽ മരിച്ച ആൾ എഴുന്നേറ്റ് നടന്നതു വരെ- “വെറും സാക്ഷ്യം” മുതൽ “അനുഭവസാക്ഷ്യം” വരെ നീളുന്ന പൊടിപ്പും തൊങ്ങലും വെച്ച കഥകൾകേട്ട് പലർക്കും രോമം എഴുനേറ്റു നിന്നിട്ടുണ്ടാവും!

ഇത്തരം തള്ള് കഥകളൊന്നും സാധാരണയായി ഇക്കാലത്ത് ആരും വിശ്വാസിക്കാറില്ലെങ്കിലും ഈ നൂറ്റാണ്ടിലും ചിലരൊക്കെ ആ കഥകളിൽ കാമ്പുണ്ടെന്ന് കരുതുന്നുമുണ്ട്.

പാമ്പുകൾ പൊതുവേ മനുഷ്യർക്ക് പേടിയുള്ള ഏക ഉരഗ ജീവിയാണ് – വിഷമുണ്ടായാലും ഇല്ലെങ്കിലും – ഈ ഭയം മനുഷ്യപരിണാമ ചരിത്രത്തോളം പഴക്കമുള്ളതാണ് – ആന്റി സ്നേക് വെനം കണ്ടെത്തുന്നതു വരെയും പഴയകാലത്ത് ലോകത്തെങ്ങും വിഷപ്പാമ്പുകളുടെ കാര്യമായ കടി കിട്ടിയവരിൽ ഭൂരിഭാഗവും മരിച്ചിട്ടുണ്ട്

മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്കും പ്രായപൂർത്തിയായ ഒരാളെ കൊല്ലാനുള്ള വിഷമുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.

ഒരു പഠനത്തിൽ മുതിർന്ന അണലിയിൽ കാണപ്പെടുന്ന വിഷത്തേക്കാൾ അണലിക്കുഞ്ഞുങ്ങളുടെ വിഷത്തിന് തീവ്രത കൂടുതലാണെന്ന് പറയുന്നുണ്ട്. ജനിച്ച ദിവസം മുതൽ സ്വന്തമായാണ് അണലിക്കുഞ്ഞ് ഇര പിടിക്കുന്നത്

Summary: Jasna, a renowned woman farmer from Lokamaleshwaram West, Kodungallur, died after a snake bite while feeding chickens. She was set to receive the Best Woman Farmer Award on August 17.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അറസ്റ്റ് ഉടന്‍

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അറസ്റ്റ് ഉടന്‍ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക...

ഇഎംഐ കുറയുമോ

ഇഎംഐ കുറയുമോ ന്യൂഡൽഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന...

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ ഓരോ തവണ...

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു കൊച്ചി: വാട്‌സ്ആപ്പിൽ...

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആയിരക്കണക്കിന് മലയാളികൾക്ക് ജോലി നഷ്ടമാകും; ആശങ്കയിൽ യുകെ മലയാളികൾ

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആശങ്കയിൽ യുകെ മലയാളികൾ ലണ്ടൻ: എൻഎച്ച്എസ് ഇംഗ്ലണ്ട്...

Related Articles

Popular Categories

spot_imgspot_img