കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് മര്‍ദനം. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ജാൻസി ജെയിംസിന്‍റെ മുഖത്തടിച്ചുവെന്നാണ് പരാതി. ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും അടിയേറ്റ് കമ്മല്‍ ഉള്‍പ്പെടെ തെറിച്ചുപോയെന്നും പരാതിയില്‍ പറയുന്നു. പലതവണ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇതിന് പിന്നാലെയായിരുന്നു മര്‍ദനമമെന്നുമാണ് പരാതിയിൽ പറയുന്നത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. രാത്രി ആശുപത്രിയിൽ പൊലീസ് എത്തിയെങ്കിലും കേസ് എടുത്തില്ലെന്നും ഡോക്ടര്‍ ആരോപിച്ചു. കൂട്ടിരിപ്പുകാരുടെ എണ്ണം കൂടിയത് ചോദ്യം ചെയ്തത് പ്രകോപനത്തിനിടയാക്കിയെന്നും ഡോക്ടറുടെ പരാതിയിൽ പറയുന്നു. സംഭവത്തില്‍ ഡോക്ടര്‍ ജാൻസി ജെയിംസ് ചവറ പൊലീസില്‍ പരാതി നല്‍കി.
Read More: കനത്ത മഴയും കള്ളക്കടലും വീണ്ടും; അഞ്ച് ദിവസം തകർത്തു പെയ്യും, ജാഗ്രതാ നിർദേശം
Read More: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം കൂടുതൽ ഇവിടെ