പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിനു കീഴടങ്ങി. ഇട്ടിവ തുടയന്നൂർ മണലുവട്ടം ദർഭക്കുഴിവിള വീട്ടിൽ ബാബുരാജിന്റെ ഭാര്യ 31 കാരിയായ പ്രമിത ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടരുകയായിരുന്നു. ഭർത്താവ് ബാബുരാജ് മക്കൾ: ശ്രീക്കുട്ടി, ശ്രീനന്ദ. Woman dies tragically after fire engulfs her body
പ്രമിത ധരിച്ചിരുന്ന നൈറ്റിയിൽ തീ പടർന്നുപിടിക്കുകയും ദേഹംമുഴുവൻ പൊള്ളലേൽക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തീ കെടുത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.