തിങ്കളാഴ്ച പുലർച്ചെ നോർത്താംപ്ടൺഷെയറിലെ വെല്ലിംഗ്ബറോയിലെ വീട്ടിൽ
തീപിടിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവം കൊലപാതമെന്ന് കണ്ടെത്തി. തുടർന്ന് സ്ത്രീയെ കൊലപ്പെടുത്തിയതിന് 13 കാരിയായ പെൺകുട്ടിക്കെതിരെ കേസെടുത്തു.
സംഭവത്തിൽ കൊലപാതകത്തിനും തീവയ്പ്പ് നടത്തിയതിനും കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.മൂന്ന് കുട്ടികളുടെ അമ്മയായ 43 വയസ്സുള്ള മാർട്ട ബെഡ്നാർസിക്ക് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് ഡിറ്റക്ടീവുകൾ പറയുന്നു.
തീപ്പിടുത്തത്തിൽ കരിഞ്ഞ മൃതദേഹം ലഭിച്ചെങ്കിലും മൂർച്ചയുള്ള വസ്തു ഉപയോഗിച്ചാണ് മരണം എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പ്രാഥമിക നിഗമനം ഉണ്ടായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
അയർലൻഡിൽ അപ്പാര്‍ട്ട്‌മെന്റിൽ വൻ തീപിടിത്തം: ആളുകളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന
അയർലൻഡിൽ കൗണ്ടി വിക്ക്‌ലോയിലെ അപ്പാര്‍ട്ട്‌മെന്റിൽ തീപിടിത്തം. Bray-യിലെ Lower Dangle Road പ്രദേശത്ത് ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
തീപിടിത്തത്തെ തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരായ ഒമ്പത് പേരെ ആദ്യം പാരാമെഡിക്കല്‍ സംഘമെത്തി ചികിത്സ നല്‍കിയ ശേഷം പിന്നീട് ഹോസ്പിറ്റലിലേയ്ക്ക് പറഞ്ഞയച്ചു.
Bray, Dún Laoghaire, Greystones എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. അല്പസമയത്തേക്ക് റോഡുകൾ അടച്ചിട്ടിരുന്നു.