വർഷങ്ങളായി അസുഖബാധിതയായി കിടന്ന സ്ത്രീ ഫ്ലാറ്റിൽ തീപിടിത്തത്തിൽ മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ മുംബൈ മുളുണ്ട് വെസ്റ്റിലെ അപ്പാർട്ടുമെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ ആനന്ദി മുതലിയാർ (68) ആണ് മരിച്ചത്. ആത്മഹത്യയെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഭക്ഷണം കഴിക്കാൻ ഭർത്താവ് പുറത്ത് പോയസമയത്താണ് സംഭവം. സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. Woman dies in flat fire, suicide suspected
ഫയർഫോഴ്‌സും പൊലീസും എത്തിയപ്പോൾ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിൽ കണ്ടെത്തി. പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വർഷങ്ങളായി അസുഖബാധിതയായ സ്ത്രീ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒമ്പതാം നിലയിലെ ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നതായി വാടകക്കാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി.