web analytics

ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ

ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ

അമേഠി: കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയതായി പരാതി. ഉത്തര്‍പ്രദേശിൽ അമേഠി ജഗദീഷ്പുരിലെ ഫസന്‍ഗന്‍ജ് കച്‌നാവ് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്.

ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. അന്‍സര്‍ അഹമ്മദ് (38) എന്നയാളെയാണ് രണ്ടാം ഭാര്യ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

സേബ്‌ജോള്‍, നസ്നീന്‍ ബാനു എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് ആക്രമണത്തിനിരയായ അന്‍സര്‍ അഹമ്മദിനുള്ളത്. എന്നാൽ രണ്ട് ഭാര്യമാരിലും അഹമ്മദിന് കുട്ടികള്‍ ഉണ്ടായിരുന്നില്ല.

ഇതേച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നതായാണ് പരിസരവാസികള്‍ പറയുന്നത്. ഇത്തരത്തില്‍ ശനിയാഴ്ച വാക്ക് തർക്കം രൂക്ഷമാകുകയും അന്‍സറിനെ രണ്ടാംഭാര്യ നസ്‌നീന്‍ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അന്‍സറിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ജഗദീഷ്പുരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി യുവാവിനെ റായ്ബറേലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി.

രണ്ടാം ഭാര്യ നസ്നീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ജഗദീഷ്പുര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാഘവേന്ദ്ര അറിയിച്ചു.

റോഡരികിൽ പ്ലാസ്റ്റിക് ബാഗുകളിലാക്കി സ്ത്രീയുടെ വെട്ടിമാറ്റിയ തലയും ശരീരഭാഗങ്ങളും

കർണാടകയിൽ റോഡരികിൽ പ്ലാസ്റ്റിക് ബാഗുകളിലാക്കി സ്ത്രീയുടെ വെട്ടിമാറ്റിയ തലയും ശരീരഭാഗങ്ങളും കണ്ടെത്തി. കൊരട്ടഗരെയിലെ കൊളാല ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതക സംഭവം.

വഴിയാത്രക്കാരാണ് ഏഴു പ്ലാസ്റ്റിക് ബാഗുകളിൽ ശരീരഭാഗങ്ങൾ നിറച്ച നിലയിൽ കണ്ടത്. വിവരം അറിയിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

തുടർന്നുള്ള പരിശോധനയിൽ തലയും മറ്റ് ശരീരഭാഗങ്ങളും അടങ്ങിയ ഏഴ് പ്ലാസ്റ്റിക് ബാഗുകൾ കൂടി പൊലീസ് കണ്ടെത്തി.

കൊലപാതകത്തിന് പിന്നാലെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിൽ നിറച്ച് കാറിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു.

ചിമ്പുഗനഹള്ളി മുതൽ വെങ്കടപുര വരെയുള്ള ഗ്രാമപ്രദേശങ്ങളിൽ പല ഇടങ്ങളിലും മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നും, കൊലപാതകം മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടാകാമെന്നുമാണ് പൊലീസ് കരുതുന്നത്.

പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ട സ്ത്രീയുടെ തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Summary: In Uttar Pradesh’s Fazanganj Kachnawan village, Amethi Jagdishpur, a woman allegedly cut off her husband’s genitals during a family dispute. Police reported that the attack, which occurred on Saturday night, was carried out by Ansar Ahmad’s (38) second wife.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം...

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ കൊച്ചി∙...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

ന്യൂഡൽഹിയിൽ വീണ്ടും സ്ഫോടന ശബ്ദം; രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന

രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് വീണ്ടും...

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ ഓരോ തവണ...

ഇഎംഐ കുറയുമോ

ഇഎംഐ കുറയുമോ ന്യൂഡൽഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന...

Related Articles

Popular Categories

spot_imgspot_img