ലിവര്‍പൂളില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. നടുറോഡിൽ യുവതി ബലാൽസംഗം ചെയ്യപ്പെട്ടു എന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ ഉൾപ്പെടെയുള്ള ആളുകൾ കേട്ടത്.
വെളുപ്പിന് ഒരു മണിയോടടുത്ത് വാക്സ്ഹാള്‍ റോഡും ലീഡ്‌സ് സ്ട്രീറ്റും കൂടുന്ന ജംഗ്ഷനില്‍ വച്ചാണ് സംഭവം. അതിക്രമം നടന്നതിനു ശേഷം ഈ വനിത മറ്റൊരു പുരുഷനുമായി ലീഡ്‌സ് സ്ട്രീറ്റില്‍ വെച്ച് സംസാരിച്ചതായി സൂചനയുണ്ട്. മേഴ്സിസൈഡ് പോലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 20 വ്യാഴാഴ്ച പുലർച്ചെ 12.15 നും 12.45 നും ഇടയിൽ ലീഡ്സ് സ്ട്രീറ്റ്/വോക്സ്ഹാൾ റോഡിന് സമീപമുണ്ടായിരുന്ന ആരെങ്കിലും സംശയാസ്പദമായ എന്തെങ്കിലും കേട്ടതോ കണ്ടതോ ആണെങ്കിൽ “അടിയന്തിരമായി” ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്ന് മെഴ്‌സിസൈഡ് പോലീസ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ പോലീസിന് കൈമാറാന്‍ ആഗ്രഹിക്കുന്നവര്‍ 101 എന്ന നമ്പറില്‍ വിളിച്ച് 25000139459 എന്ന റെഫറന്‍സ് നമ്പര്‍ പരാമര്‍ശിച്ച ശേഷം വിവരം പറയാൻ കഴിയും. സംഭവ സ്ഥലത്ത് ഫൊറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. ഒപ്പം സമീപമുള്ള സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
ഡാഷ്‌ക്യാമില്‍ ഈ സമയത്തെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ അതും പോലീസിന് കൈമാറണമെന്ന് ടാക്സി ഡ്രൈവര്‍മാരോടും ഡെലിവറി ഡ്രൈവര്‍മാരോടും പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.