വിവാഹമോചിതർക്ക് യുപിഎസ്‍സി പരീക്ഷയിൽ ക്വാട്ടയുണ്ട് എന്നും ആ ജോലി കിട്ടുന്നതിനായി വിവാഹമോചനം വേണണമെന്നും ആവശ്യപ്പെട്ട് ഭാര്യ ശല്യം ചെയ്യുന്നുവെന്ന പരാതിയുമായി യുവാവ്. പിന്നാലെ, യുവാവ് തന്നോട് സ്ത്രീധനം ആവശ്യപ്പെട്ടു എന്ന് കാണിച്ച് യുവതിയും പരാതി നൽകി.
സംഭവം ഇങ്ങനെ.
2013 -ലാണ് യുവാവ് യുവതിയെ കണ്ടുമുട്ടുന്നത്. ഇഷ്ടത്തിലായ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. ഈ സമയം യുപിഎസ്സി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു യുവതി. നാളുകൾ നീണ്ട പ്രണയത്തിനുശേഷം 2021ൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ യുവതിക്ക് ഈ വിവാഹത്തോട് താല്പര്യം ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്. തനിക്ക് പരീക്ഷ പാസ് ആവണമെന്നും വിവാഹം അതിനുശേഷം മതിയെന്നും യുവതി പറഞ്ഞു. എന്നാൽ യു പി സി പരീക്ഷ പഠിക്കാൻ സഹായിക്കാം എന്ന് ഉറപ്പിൽ യുവതി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ഒടുവിൽ 2023 ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരായി.
എന്നാൽ പിന്നീട് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. തനിക്ക് ഉടനെ വിവാഹം മോചനം വേണമെന്ന് യുവതി ആവശ്യപ്പെട്ടു. താൻ തന്നെ തയ്യാറാല്ല എന്ന നിലപാട് യുവാവും എടുത്തതോടെ യുവതി യുവാവിനെ ഉപേക്ഷിച്ച സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് തന്നെ കാണാൻ പോലും യുവതി കൂട്ടാക്കുന്നില്ല എന്ന് യുവാവ് പറയുന്നു. തനിക്ക് വിവാഹമോചനം വേണമെന്ന് ഇല്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായി യുവാവ് പറയുന്നു. ഇതോടെയാണ് യുവാവും പോലീസിൽ പരാതി നൽകിയത്. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ് യുവാവ്,
Read also: ഇങ്ങനെയും അബദ്ധം പറ്റുമോ? ഒറ്റ നിമിഷത്തെ ആ അശ്രദ്ധ സോഷ്യൽ മീഡിയയിൽ വൈറൽ ! വീഡിയോ