നിങ്ങളുടെ വസ്ത്രധാരണം ഞങ്ങൾക്ക് ഇഷ്ടമായില്ല, വേണ്ടത്ര വെൽകമിങ് അല്ല, ഞങ്ങൾ ആ​ഗ്രഹിക്കുന്ന തിളക്കം (​ഗ്ലോ) നിങ്ങളുടെ മുഖത്തില്ല; നിറത്തിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടു

കൊച്ചി: നിറത്തിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി യുവതി. സ്വാതി എന്ന യുവതിയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന വിവേചനത്തെ പറ്റി വെളിപ്പെടുത്തിയത്.

സ്റ്റുഡന്റ് കൗൺസിലർ തസ്തികയിലേക്ക് താൻ തെരഞ്ഞെടുക്കപ്പെട്ടെന്നും എന്നാൽ പിന്നീട് താൻ വേണ്ടത്ര വെൽകമിങ് അല്ലെന്നും മുഖത്തിന് തിളക്കമില്ലെന്നും ആരോപിച്ച് ജോലി നിഷേധിക്കുകയാണുണ്ടായതെന്നും സ്വാതി പറയുന്നു. ഇവർ പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്നാണ് സൈബറിടങ്ങളിൽ വൈറലായത്.

യുവതി പറയുന്നത് ഇങ്ങനെയാണ്: ഇന്നലെ ഞാൻ ഒരു ഇന്റർവ്യൂവിന് പോയി. ഇന്ന്, ജോലിയുടെ പ്രൊഫൈൽ എന്താണെന്ന് സംസാരിക്കുന്നതിന് വേണ്ടി അവർതന്നെ എന്നെ വിളിക്കുകയും ചെയ്തിരുന്നു. ഒരു സ്റ്റുഡന്റ് കൗൺസിലർ പൊസിഷനിലേക്കാണ് ഞാൻ അപേക്ഷിച്ചിരുന്നത്.

എന്നെ സെലക്ട് ചെയ്ത ഒരാൾ ഉണ്ടായിരുന്നു, പിന്നെ എല്ലാം വിശദീകരിച്ചിരുന്ന ഒരു സ്ത്രീ കൂടി അവിടെ ഉണ്ടായിരുന്നു- എന്താണ് ജോലി, എങ്ങനെയാണത് ചെയ്യുക, എന്താണ് പ്രതീക്ഷിക്കുന്നത് എന്നെല്ലാം അവർ വിശദീകരിച്ചു.

എങ്ങനെയാണ് ജോലി ചെയ്യുന്നത് എന്ന് അറിയുന്നതിന് വേണ്ടി അവർ എന്നെ കുറച്ചുനേരം നിരീക്ഷിച്ചു. കുറച്ച് സമയത്തിന് ശേഷം, എന്നെ ഒരു ക്യാബിനിലേക്ക് വിളിച്ചു, ആ സ്ത്രീ പറഞ്ഞത്, ‘നിങ്ങൾക്ക് ഈ ജോലിക്കുള്ള യോ​ഗ്യത ഇല്ലെന്ന് ഞാൻ കരുതുന്നു’ എന്നാണ്.

നിങ്ങളുടെ വസ്ത്രധാരണം ഞങ്ങൾക്ക് ഇഷ്ടമായില്ല. വേണ്ടത്ര വെൽകമിങ് അല്ല. ഞങ്ങൾ ആ​ഗ്രഹിക്കുന്ന തിളക്കം (​ഗ്ലോ) നിങ്ങളുടെ മുഖത്തില്ല. ഈ ജോലിക്ക് തങ്ങൾ ആ​ഗ്രഹിക്കുന്ന എന്തോ ഒന്ന് നിങ്ങളുടെ രൂപത്തിൽ ഇല്ല.

അത് നിറത്തെ കുറിച്ചല്ല, ​മുഖത്തെ തിളക്കത്തെ കുറിച്ചാണ് എന്നും അവർ പറഞ്ഞുവെന്നും സ്വാതി പറയുന്നു. എങ്ങനെ പ്രതികരിക്കണം എന്ന് തനിക്ക് മനസിലായില്ലെന്നും യുവതി പറയുന്നു.

ചെറുപ്പം മുതൽ നിറത്തിന്റെ പേരിൽ ചില വേർതിരിവുകൾ താൻ അനുഭവിക്കുന്നുണ്ടെന്നും സ്വാതി പറയുന്നു. ഇരുണ്ട നിറമുള്ളവളാണ് എന്ന് ചെറുപ്പത്തിൽ പലരും തന്നോട് പറഞ്ഞിട്ടുണ്ട് എന്നും യുവതി പറയുന്നു.

നിരവധിപ്പേരാണ് യുവതിയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. നിങ്ങൾ എങ്ങനെയാണോ ഇരിക്കുന്നത് അങ്ങനെ തന്നെ നിങ്ങൾ ഭം​ഗിയുള്ളവളാണ് എന്നാണ് ഏറെപ്പേരും കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, അവരുദ്ദേശിച്ചത് നിറത്തെയല്ല എന്ന് കമന്റ് നൽകിയവരും ഉണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

പവൻ വില 77,000 കടന്നു

പവൻ വില 77,000 കടന്നു കൊച്ചി: സംസ്ഥാനത്തെ സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിലേക്ക്...

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചു....

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ...

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ആക്രമണത്തില്‍ നിന്ന് സഹോദരങ്ങൾ രക്ഷപെട്ടത് അത്ഭുതകരമായി

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ആക്രമണത്തില്‍ നിന്ന് സഹോദരങ്ങൾ രക്ഷപെട്ടത് അത്ഭുതകരമായി വയനാട്ടിൽ...

Related Articles

Popular Categories

spot_imgspot_img