കാപ്പിക്കുരുവിന്റെ വില ഉയർന്നതോടെ കാപ്പിപ്പൊടിയുടെയും വില കുത്തനെ വർധിച്ചു. കാപ്പിക്കുരുവിന്റെ ആഭ്യന്തര ഉത്പാദനം ഇടിഞ്ഞതും വിളവെടുപ്പ് കൂലി വർധിച്ചതുമാണ് വില വർധനവിന് കാരണം. നിലിവിൽ 360 രൂപയാണ് റോബസ്റ്റ കാപ്പിപ്പരിപ്പിന്റെ കമ്പോള വില. (With the increase in the price of coffee beans, the price of coffee powder has increased sharply)
കാപ്പിപ്പൊടി നിർമാതാക്കൾ പരിപ്പ് വാങ്ങുമ്പോൾ വില വീണ്ടും ഉയരും. ഇതോടെ പ്രധാനപ്പെട്ട കാപ്പിപ്പൊടി നിർമാതാക്കളെല്ലാം കിലോയ്ക്ക് 600 രൂപയായി ചില്ലറ വിൽപ്പന വില ഉയർത്തി. മൊത്ത വ്യാപാര വിലയും 560 രൂപയോളമെത്തി.
മുൻവർഷം കിലോയ്ക്ക് ചില്ലറ വിൽപ്പന വില 450 രൂപയായിരുന്നു. ഉത്പാദനം കുത്തനെ ഇടിഞ്ഞതിനാൽ കാപ്പിക്കുരുവിന്റെയും പൊടിയുടെയും വില ഇനിയും ഉയരാനാണ് സാധ്യത.