പണ്ടൊക്കെ പുച്ഛമായിരുന്നു; ഇപ്പോൾ വൻ ഡിമാൻ്റ്

പണ്ടൊക്കെ പുച്ഛമായിരുന്നു; ഇപ്പോൾ വൻ ഡിമാൻ്റ്

സുല്‍ത്താൻ ബത്തേരി: കേരളത്തിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതോടെ മത്സ്യത്തിന് ദൗർലഭ്യം നേരിടുന്നുണ്ട്.

വല്ലപ്പോഴും വയനാട്ടിലെത്തുന്ന കടല്‍മീനുകള്‍ക്ക് തൊട്ടാൽ പൊള്ളുന്ന വിലയാണ്.

കടല്‍മീനുകളുടെ വരവ് കുറഞ്ഞപ്പോൾ ആ വിപണി കൈയ്യടക്കുന്നത് പുഴമത്സ്യങ്ങളാണ്.

വയനാട്ടിലെ പുഴകള്‍ക്ക് പുറമെ കര്‍ണാടകയിലെ ഡാം മീനുകള്‍ വരെ ജൂണ്‍ ജൂലൈ മാസങ്ങളില്‍ വയനാട്ടിലെ വിപണിയിലെത്തും.

മത്സ്യം കുറഞ്ഞതോടെ ജില്ലയിലെ മത്സ്യവില്‍പ്പന കേന്ദ്രങ്ങളില്‍ പലതും ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇപ്പോൾ തുറക്കുന്നത്.

ഇവിടെമത്സ്യമാര്‍ക്കറ്റിലെത്തുന്ന കടല്‍മീനുകള്‍ക്ക് പൊള്ളുന്ന വിലയാണ്.

മത്തി, അയല, കിളിമീന്‍ എന്നിവക്കെല്ലാം 300 രൂപക്ക് മുകളിലാണ് വില.

Read More:വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണം; കരാർ കമ്പനി പിഴയടച്ചത് 14,87,000 രൂപ; റയിൽവെയുടെ വാദം തള്ളി വിവരാവകാശ രേഖ

ഇതോടെയാണ് സാധാരണക്കാരുടെ ബഡ്ജറ്റിലൊതുങ്ങുന്ന വിഭവമായി പുഴമീനുകള്‍ തീന്‍മേശകളില്‍ സ്ഥാനം പിടിച്ചത്.

പുഴ മത്സ്യങ്ങള്‍ക്ക് പുറമെ വയനാട്ടിലെ കുളങ്ങളിലെ മത്സ്യങ്ങളും വില്‍പ്പനക്കെത്തുന്നുണ്ട്.

രോഹു, നട്ടര്‍, ഗിഫ്റ്റ് തിലോപ്പിയ, നാടന്‍ തിലോപ്പിയ ഈ മീനുകള്‍ക്കെല്ലാം കിലോക്ക് 160 മുതല്‍ 220 രൂപ വരെ മാത്രമാണ് വില.

ഇതിൽ ഉള്ളതില്‍ വെച്ച് അല്‍പം വിലകൂടുതല്‍ വരാലിന് മാത്രമാണ്. മുന്നൂറ് മുതല്‍ 360 രൂപ വരെയാണ് വരാലിന്റെ കിലോ വില.

ജില്ലയിലെ പ്രധാന പുഴകളില്‍ നിന്നും കാരാപ്പുഴ, ബാണാസുര ഡാമുകളില്‍ നിന്നുമുള്ള മത്സ്യങ്ങള്‍ക്ക് ഡിമാൻ്റുണ്ട്.

സാധാരണക്കാർ എത്തുന്നത്

കുളങ്ങളില്‍ വളര്‍ത്തുന്ന ശുദ്ധജല മത്സ്യങ്ങൾ വാങ്ങാനാണ് സാധാരണക്കാർക്ക് താത്പര്യം.

മത്സ്യങ്ങള്‍ പിടിക്കുന്ന സ്ഥലങ്ങളിലും പ്രധാന പാതകളുടെ ഓരങ്ങളില്‍ വാഹനങ്ങളിലെത്തിച്ചുമാണ് വില്‍പ്പന നടക്കുന്നത്.

മഴ പെയ്ത് വെള്ളംകയറിയ വയലുകളില്‍ നിന്നും മത്സ്യം പിടിച്ച് വില്‍പ്പന നടത്തി വരുമാനം കണ്ടെത്തുന്നവരും ഇവിടെ കുറവല്ല.

പപ്പടം കാച്ചിയ എണ്ണയിൽ മീൻ വറുത്താൽ

ആലപ്പുഴ: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനുള്ള പ്രവണതയും വർദ്ധിക്കുന്നുണ്ട്.

എന്നാൽ ഇതുമൂലം ഗുണമൊന്നുമില്ലെങ്കിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കും.

Read More: എസ്ഡിപിഐയുടെ താലിബാന്‍ മോഡല്‍ ആള്‍ക്കൂട്ട വിചരണ; മുഖ്യമന്ത്രിയുടെ നാട്ടിലെ ആത്മഹത്യ ഞെട്ടിക്കുന്നത്

ചിലർ പപ്പടം കാച്ചിയ എണ്ണതന്നെ മീന്‍ പൊരിക്കാന്‍ എടുക്കും. പിന്നെയും ഒന്നുകൂടി എടുത്ത് ഉപയോഗിക്കാറുണ്ട്.

എന്നാൽ എണ്ണ ആവര്‍ത്തിച്ചു ചൂടാക്കുമ്പോള്‍ അതിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നുമാണ് എഫ്എസ്എസ്എഐ

(ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

കാന്‍സറുണ്ടാക്കാന്‍ സാധ്യതയുള്ളവ

ഒരേ എണ്ണ പലതവണ ഉപയോഗിക്കുമ്പോള്‍ രൂപപ്പെടുന്ന പല രാസഘടകങ്ങളും കാര്‍സിനോജനുകളാണ്. അതായത്, കാന്‍സറുണ്ടാക്കാന്‍ സാധ്യതയുള്ളവ.

കാന്‍സര്‍ മാത്രമല്ല, ഹൃദയാഘാതം, പക്ഷാഘാതം, കൊളസ്‌ട്രോള്‍, രക്തധമനീരോഗങ്ങള്‍

എന്നിവയ്‌ക്കെല്ലാം കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒരുദിവസം ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന എണ്ണയുടെ പരിധി ഒരു ടേബിള്‍ സ്പൂണാണ്.

എണ്ണകളിലടങ്ങിയ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ചൂടാകുമ്പോള്‍ ഫ്രീ റാഡിക്കലുണ്ടാകും. ഇതു ശരീരത്തിലെ കോശങ്ങളെ ബാധിക്കും. അര്‍ബുദത്തിനുവരെ കാരണമാകും.

എണ്ണ പലവട്ടം ചൂടാക്കുമ്പോള്‍ വലിയ അളവില്‍ ട്രാന്‍സ്ഫാറ്റുണ്ടാകും. ഇത് കൊളസ്‌ട്രോളിനും ഹൃദ്രോഗങ്ങള്‍ക്കുമുള്‍പ്പെടെ കാരണമാകും.

പ്രമേഹം, അസിഡിറ്റി, അമിതവണ്ണം, വിവിധ അണുബാധകള്‍ എന്നിവയെല്ലാം ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് മൂലമുണ്ടാകാം.

English Summary:

With the imposition of the trawling ban in Kerala, there is a shortage of fish.
Occasionally, the sea fish arriving in Wayanad are being sold at extremely high prices

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

അമിത് ഷാ തിരുവനന്തപുരത്ത്

അമിത് ഷാ തിരുവനന്തപുരത്ത് തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി....

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം കൊച്ചി: മഴ നനയാതിരിക്കാൻ ലോറിയുടെ...

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച്...

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി തിരുവനന്തപുരം: നമ്പർ വൺ ആരോഗ്യ കേരളമെന്ന പറയുമ്പോഴും...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം...

Related Articles

Popular Categories

spot_imgspot_img