ഗൾഫിലെ യു.എസ്.ന്റെ ഏറ്റവും വലിയ സഖ്യ കക്ഷിയാണ് സൗദി അറേബ്യ. എന്നാൽ സൗദിയുടെ പുതിയ നീക്കം രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. അസംസ്‌കൃത എണ്ണ ഇടപാടുകൾക്ക് ഡോളർ ഒഴിവാക്കി മുന്നോട്ടു പോകാനാണ് സൗദി ലക്ഷ്യമിടുന്നത്. (Will this Saudi move weaken the dollar?)
ഇതിന്റെ ഭാഗമായി 80 വർഷമായി തുടർന്നുവന്ന പെട്രോ ഡോളർ കരാർ സൗദി അവസാനിപ്പിച്ചു. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് സൗദി യു.എസ്. ഡോളറിൽ അസംസ്‌കൃത എണ്ണ ഇടപാടുകൾ നടത്തിയിരുന്നത്. ഇനിമുതൽ ഇന്ത്യൻരൂപ, ജാപ്പനീസ് യെൻ, യൂറോ പോലുള്ള കറൻസികളിൽ ഇടപാടുകൾ നടക്കും.
ഇതോടെ അന്താരാഷ്ട്ര തലത്തിൽ ഡോളറിന്റെ അപ്രമാദിത്യത്തിന് ഭീഷണി ഉയരും. ഡോളറിന് പകരം മറ്റു കറൻസികൾ ഉപയോഗിക്കാൻ രാജ്യങ്ങൾക്ക് പുതിയ നീക്കം പ്രചോദനമാകും. ശത്രു രാജ്യങ്ങൾക്ക് ഡോളർ ലഭിയ്ക്കുന്നതിന് ഉപരോധം ഏർപ്പെടുത്താൻ ശ്രമിച്ചത് സ്വന്തം കറൻസിയിൽ ഇടപാട് നടത്താൻ ഒട്ടേറെ രാജ്യങ്ങൾ ശ്രമിച്ചിരുന്നു.