കേന്ദ്ര ബജറ്റിനു പിന്നാലെ സംസ്ഥാന ബജറ്റും തോട്ടം മേഖലയെ പൂർണമാ യും അവഗണിച്ചതോടെ ഇടുക്കിയിലേയും വയനാട്ടിലേയും കാർഷിക എസ്റ്റേറ്റുകളുടെ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലാകും.
കേന്ദ്ര ബജറ്റിൽ തേയില മേഖലയ്ക്ക് മാത്രം പരിഗണന ലഭിച്ചിരുന്നു. എന്നാൽ ഇത് പ്രതിസന്ധികൾ പരിഹരിക്കാൻ പ്രാപ്തമല്ല. ഇതോടെ നിലവിലെ പ്രതിസന്ധി മറിക ടക്കാനുള്ള എന്തെങ്കിലും നിർദേശം ബജറ്റിൽ ഉണ്ടാകുമെന്നായിരുന്നു ഏലം -തേയില-കാപ്പി തോട്ടം മേഖലയുടെ പ്രതീക്ഷ.
കാലാവസ്ഥാ വ്യതിയാനവും തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച പ്രശ്നങ്ങളുമാണ് എസ്റ്റേറ്റ് ഉടമകൾ നേരിടുന്ന പ്രധാന പ്രശ്നം. 100 വർഷത്തിലധികം പഴക്കമുള്ള തേയില ചെടികൾ പറിച്ചുമാറ്റി പുതി
യത് നടുന്നതിന് (റീ പ്ലാൻറിങ്) സർക്കാർ സബ്‌സിഡി ബജറ്റി ലുണ്ടാകുമെന്ന് തോട്ടം ഉടമകൾ പ്രതീക്ഷിച്ചിരുന്നു.
സർക്കാർ സഹായം ഇല്ലാത്തതിനാൽ സാമ്പത്തിക പ്രതിസന്ധി മൂലം റീ പ്ലാൻറിങ് ഉപേക്ഷിക്കുകയേ മാർഗമുള്ളൂ എന്നാണ് ഉടമകളുടെ നിലവിലെ പ്രതികരണം.
നഷ്ടം സഹിച്ച് തോട്ടം നടത്തി ക്കൊണ്ടുപോകാൻ കഴിയില്ലെ ന്ന നിലപാടാണ് ഒട്ടുമിക്ക എസ്റ്റേറ്റ് ഉടമകൾക്കുമുള്ളത്. അങ്ങനെ വന്നാൽ 2000-ലെ സ്ഥിതിയുണ്ടാകും. അന്ന് ഇടുക്കിയിൽ മാത്രം 17 വൻകിട തോട്ടങ്ങളാണ് പൂട്ടുകയോ ഉപേ ക്ഷിക്കുകയോ ചെയ്തത്.
ഇതിൽ അഞ്ചുതോട്ടങ്ങൾ കാൽ നൂ റ്റാണ്ടായിട്ടും തുറന്നിട്ടില്ല. തുറന്ന തോട്ടങ്ങളും വലിയ പ്രതിസന്ധിയിലാണ് മുന്നോട്ടു പോകുന്നത്. ആഭ്യന്തരവിപണിയുള്ള മാനേജ്മെൻറുകൾ മാത്രമാണ് പിടിച്ചുനിൽക്കുന്നത്. റമ്പു ട്ടാൻ, അവക്കോഡ, കവുങ്ങ് തുടങ്ങിയ ഇടവിള കൃഷി നടത്തിയ ചില എസ്റ്റേറ്റുകളും നഷ്ട മില്ലാതെ പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ, ഇടവിള-മിശ്രവിള കൃഷിക്ക് കൂടുതൽ തോട്ടംഭൂമി ഉപയോഗിക്കാൻ അനുമതി. ഔഷധ-ക്ഷീര-തേനിച്ച കൃഷി, ഫാമിങ് എന്നിവയ്ക്കുള്ള നിർദേശവും ഉടമകൾ പ്രതീക്ഷിച്ചെ ങ്കിലും ബജറ്റിൽ അതുണ്ടാ യില്ല.
പ്രവർത്തിക്കുന്ന തോട്ടങ്ങളിലെ
തൊഴിലാളി ലയങ്ങൾ സർക്കാർ നവീകരിക്കണം എന്ന കാര്യത്തിലും ബജറ്റിൽ പരാമർശമില്ല. പൂട്ടിയ തോട്ടങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഒരു നിർദേശവും ഇല്ലാത്തത് തൊ ഴിലാളികളെയാകെ നിരാശരാക്കി.
തകർന്ന ലയങ്ങളുടെ നവീ കരണത്തിന് കഴിഞ്ഞ രണ്ടു ബജറ്റുകളിൽ അനുവദിച്ച 20 കോടി രൂപ പ്രയോജനപ്പെടു ത്താനുള്ള ഒരു നിർദേശവും ബജറ്റിലില്ല. ഇത് ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടുന്നതിന് തുല്യമായി.