സംസ്ഥാനത്ത് മിൽമ പ്രതിസന്ധി. തിരുവനന്തപുരം മേഖല യൂണിയനിൽ ഇന്ന് രാവിലെ മുതൽ തൊഴിലാളികൾ സമരം തുടങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് സമരം നടക്കുന്നത്. രാവിലെ ആറ് മണി മണി മുതല്‍ ഒറ്റലോഡ് പാല് പോലും വിതരണത്തിനായി പോയിട്ടില്ല. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സമരത്തിന് കാരണം. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ഐഎൻടിയുസി, സിഐടിയു സംഘടനകളിലെ ജീവനക്കാരാണ് സംയുക്ത സമരത്തിലുള്ളത്. രാവിലെ ആരംഭിച്ച സമരം ഒത്തുതീർപ്പാക്കാൻ മിൽമ മാനേജ്‌മെൻ്റോ സർക്കാരോ ഇടപെട്ടിട്ടില്ല.
നാലുവര്‍ഷമായി താഴെത്തട്ടിലുള്ള ജീവനക്കാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്. ഉയര്‍ന്നതട്ടിലുള്ളവര്‍ക്ക് മാത്രമാണ് സ്ഥാനക്കയറ്റം നല്‍കുന്നതെന്നും സമരക്കാര്‍ പറയുന്നു. വിഷയത്തില്‍ ഇന്നലെ ഹെഡ്ഓഫീസില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചക്കിടെ സംയുക്ത സമരസമിതി നേതാക്കള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതില്‍ 40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Read More: സർക്കാരിന് കൈത്താങ്ങായി കുടിയന്മാർ; ഇത്തവണത്തേത് റെക്കോർഡ്; കണക്കുകൾ പുറത്ത്