കോട്ടയം: ചാനൽ ചർച്ചക്കിടെ മത വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. പൊതു പ്രവർത്തകനാകുമ്പോൾ കേസുകൾ ഉണ്ടാകുമെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നുമാണ് പി.സി. ജോർജിൻ്റെ വാദം.
ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് കേസുകൾ നിലവിൽ ഇല്ല. അന്വേഷണം പൂർത്തീകരിച്ചതായി പോലീസ് റിപ്പോർട്ട് ഉണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നും ജോർജ് കോടതിയിൽ വാദിച്ചു.
അറസ്റ്റിലായ പി സി ജോർജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും പി.സി. ജോർജ് കോടതിയിൽ ആവശ്യപ്പെട്ടു.