ഒരുകാലത്ത് പശ്ചിമേഷ്യയിലെ അമേരിക്കയുടെ തുറുപ്പുചീട്ടായിരുന്നു ഇറാൻ ഭരണകൂടം . എന്നാൽ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാനിലെ ഷാ ഭരണത്തിന് അന്ത്യം കുറിച്ചതോടെ ഇറാനും അമേരിക്കയും ബദ്ധവൈരികളായി. ഇടക്കാലത്ത് ആണവ കരാറിൽ ഒപ്പുവെച്ച് താത്കാലിക സമാധാനം കൊണ്ടുവന്നെങ്കിലും ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ ഇറാൻ-യു.എസ്. ബന്ധം ഉലഞ്ഞു. Will Iran and the United States become one in Trump’s second coming?
ഇറാന്റെ ശക്തനായ സൈനിക മേധാവി ഖാസിം സുലൈമാനിയെ യു.എ.് ഇസ്രയേലുമായി ചേർന്ന് വധിച്ചു.
ആണവ കരാർ റദ്ദാക്കിയ ട്രംപ് ഇറാന്റെ മേൽ ഒട്ടേറെ സാമ്പത്തിക , സൈനിക , സാങ്കേതിക ഉപരോധം ഏർപ്പെടുത്തി.
ഉപരോധങ്ങളിൽ തുടക്കത്തിൽ തളർന്ന ഇറാൻ എന്നാൽ പിന്നീട് വിവിധ മേഖലകളിൽ സ്വയംപര്യാപ്തത നേടുന്ന കാഴ്ച്ചയാണ് കണ്ടത്. റഷ്യയെപ്പോലും സൈനിക മേഖലയിൽ സഹായിക്കുന്ന രീതിയിൽ ഇറാൻ വളർന്നു.
എന്നാൽ രണ്ടാം വരവിൽ ഇറാനുമായി ഓത്തുപോകാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് നിലവിലെ സൂചനകൾ. പശ്ചിമേഷ്യയിൽ സ്ഥിരതയും സമാധാനവും കൈവരാനായി ഇറാനെ കൂടെ നിർത്തി നിയന്ത്രിക്കാനാണ് ട്രംപിന്റെ ശ്രമം.
ഇതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ സ്ഥാനപതി ആമിർ സഈദ് ഇറവാനിയുമായി ട്രംപിന്റെ വിശ്വസ്തനും ട്രംപ് മന്ത്രിസഭയിലെ എഫിഷ്യൻസി വകുപ്പ് സഹമേധാവിയുമായ ഇലോൺ മസ്‌ക് ചർച്ച നടത്തി.
ന്യൂയോർക്കിലെ രഹസ്യ കേന്ദ്രത്തിൽ നടന്ന ചർച്ച മണിക്കൂറുകളോളം നീണ്ടു. ചർച്ചയുടെ കാര്യത്തിൽ പോസിറ്റീവായാണ് ഇറാൻ പ്രതികരിച്ചതെങ്കിലും ട്രംപ് ഇക്കാര്യത്തിൽ അവകാശവാദം ഒന്നും ഉന്നയിച്ചിട്ടില്ല.
ഇറാനുമായി സമാധാന കരാറിൽ ഏർപ്പെട്ടാൽ പശ്ചിമേഷ്യയെ ശാന്തമാക്കാമെന്നും അതുവഴി തനിക്ക് കൂടുതൽ ജനപ്രീതി നേടാമെന്നും ട്രംപ് കരുതുന്നു. ഉക്രൈനിലും റഷ്യയിലും സമാധാന കരാർ കൊണ്ടുവരുമെന്നും ട്രംപ് മുൻപ് പ്രതികരിച്ചിരുന്നു.